ദേഹികണ്ടെത്തും സ്വയം ദേശമാകുന്നവള്‍: എമിലി ഡിക്കിന്‍സണ്‍ കവിതയ്ക്ക് ആര്യ ഗോപിയുടെ വിവര്‍ത്തനം

#ആര്യ ഗോപി
ചിത്രീകരണം: ബാലു
ചിത്രീകരണം: ബാലു

ദേഹികണ്ടെത്തും സ്വയം
ദേശമാകുന്നവള്‍
വാതിലാഞ്ഞടയ്ക്കവേ
തിരുവാള്‍പ്പെരുക്കങ്ങളില്‍
അസാന്നിദ്ധ്യമറിയിക്കുവോള്‍..

ഇളകാതെ കാവല്‍പ്പടിക്കലായ്
വന്നെത്തുന്ന രഥങ്ങളെ
മുട്ടുകുത്തും തമ്പ്രാക്കളെ
ഇടറാതെ, യിളവേള്‍ക്കുവോള്‍.

അറിയാമെനിക്കവളെ
ഒരൊറ്റവഴിതേടും
നിറവിന്റെ രാജ്യക്കാരി
സശ്രദ്ധവിധാനങ്ങള്‍
കല്ലുപോല്‍ അടക്കുവോളെ!

Content Highlights: Arya Gopi, Emily Dickinson, Translation