യുനെസ്‌കോ സാഹിത്യനഗരം: എന്തുകൊണ്ട് കോഴിക്കോട്, ഗുണങ്ങൾ എന്തൊക്കെ?

#ഷബിത
ഫോട്ടോ: ശ്യാം
ഫോട്ടോ: ശ്യാം

യുനെസ്‌കോ പ്രഖ്യാപിക്കുന്നതിനും ദശാബ്ദങ്ങള്‍ക്കുമുമ്പേതന്നെ കോഴിക്കോടിന് ചാര്‍ത്തിക്കിട്ടിയ ഓമനപ്പേരാണ് സാഹിത്യനഗരമെന്നത്. 'കുന്ദലത'യുടെ കര്‍ത്താവായ അപ്പു നെടുങ്ങാടിയില്‍ നിന്നും കോഴിക്കോടിന്റെ നോവല്‍സാഹിത്യചരിത്രം തുടങ്ങുന്നുവെങ്കില്‍ അത്രതന്നെ വയസ്സുണ്ട് കോഴിക്കോടിന്റെ സാഹിത്യപാരമ്പര്യത്തിനും. കോഴിക്കോടന്‍ മണ്ണില്‍ സാഹിത്യത്തിന്റെ വേരുകള്‍ പടര്‍ത്തിയ എഴുത്തുകാര്‍ അനവധിയാണ്. ഇന്ദുലേഖയ്ക്കും കുന്ദലതയ്ക്കും മുമ്പേ കാറ്റില്‍പ്പോലും പറന്നെത്തിപ്പടര്‍ന്ന വടക്കന്‍ വീരഗാഥകള്‍. ഞാട്ടിപ്പാട്ടുകള്‍, കൊയ്ത്തുപാട്ടുകള്‍... മലബാറിന്റെ മിശ്രിത സംസ്‌കാരത്തില്‍പ്പിറന്ന കഥകള്‍, കവിതകള്‍, നോവലുകള്‍, യാത്രാവിവരണങ്ങള്‍, നാടകങ്ങള്‍... കോഴിക്കോടന്‍ ജനതയുടെ സൗഹൃദസമ്മേളനങ്ങള്‍ക്കുപോലും സാംസ്‌കാരികതയുടെ മുഖമാണുള്ളത്.  

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ സംസ്‌കൃതത്തിന്റെ പിടിയില്‍ നിന്നും സ്വയം രക്ഷതേടി മലയാളം നിവര്‍ന്നുനില്‍ക്കുന്ന കാലത്ത് പ്രാദേശിക ഭാഷകള്‍ക്കും ശൈലികള്‍ക്കും കോട്ടം വരുത്താതെ എഴുതപ്പെട്ട നോവലുകള്‍, കഥകള്‍, കവിതകള്‍, നാടകങ്ങള്‍ എല്ലാം തന്നെ ഇന്ന് അഭിമാനത്തോടെ നിവര്‍ന്നുനില്‍ക്കുകയാണ്. മുന്നൂറോളം വലുതും ചെറുതുമായ പ്രസാധകര്‍, ഗ്രാന്റ് ലഭിക്കുന്ന അഞ്ഞൂറില്‍പ്പരം ലൈബ്രറികള്‍, നൂറിലധികം സാംസ്‌കാരിക നിലയങ്ങള്‍,  സാഹിത്യോത്സവങ്ങള്‍, സമ്മേളനങ്ങള്‍, സംവാദങ്ങള്‍, വാര്‍ഷികാഘോഷങ്ങള്‍... കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം എല്ലാം പുസ്തകമയമാണ്. കഥയായും നോവലായും തിരക്കഥയായും കവിതയായും നാടകമായും ജീവിതങ്ങളും ചരിത്രങ്ങളും സംഭവങ്ങളും അക്ഷരങ്ങളിലാണ് ഇവിടെ അഭയം കണ്ടെത്തുന്നത്. വര്‍ഷത്തില്‍ ശരാശരി 200 പുസ്തകപ്രകാശനങ്ങളും സാഹിത്യചര്‍ച്ചകളും മാതൃഭൂമിയുടെ കെ.പി കേശവമേനോന്‍ഹാളില്‍ മാത്രം നടക്കാറുണ്ട്. ടൗണ്‍ഹാള്‍, ടാഗോര്‍ ഹാള്‍, ജൂബിലി ഹാള്‍, ഐ.എം.എ ഹാള്‍, അളകാപുരി, മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തുടങ്ങിയ ഹാളുകള്‍ സാക്ഷ്യം വഹിക്കുന്ന സാഹിത്യ ചര്‍ച്ചകളും, പ്രകാശനങ്ങളും അഞ്ഞൂറ് കടക്കും. ഓരോ വര്‍ഷവും കോഴിക്കോടുനിന്നും മാത്രം പുറത്തിറങ്ങുന്ന പുസ്തകങ്ങള്‍ മൊത്തം പുസ്തകവിപണിയുടെ വലിയ ഭാഗം കൈയടക്കുന്നുവെന്നതില്‍ സംശയമില്ല. 

Content Highlights: unesco city of literature kozhikode benefits and challenges

Continue reading