'കൊല്ലാന്‍ എത്രനിമിഷം വേണ്ടിവരും എന്നതിനെപ്പോലും അവള്‍ അന്തസ്സോടെ വെല്ലുവിളിക്കുന്നു!'

പാലക്കാട് എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ നടന്നതിനുപിന്നാലെ കേരളത്തില്‍ അരങ്ങേറിയത് പ്രതിഷേധങ്ങളുടെയും പ്രതിരോധങ്ങളുടെയും പൊങ്കാലകളായിരുന്നു. രാഹുല്‍ തന്റെ പദവികള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എതിര്‍ രാഷ്ട്രീയപ്പാര്‍ട്ടികളും വനിതാ സംഘടനകളും വിദ്യാര്‍ഥി സംഘടനകളും രംഗത്തിറങ്ങി. ആരോപണമുന്നയിച്ച സ്ത്രീകളുടെ ഫോട്ടോകള്‍ ഉപയോഗിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തിഹത്യകള്‍ നടന്നു. രാഹുലുമായി നടന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവിട്ട യുവതി താന്‍ ഗര്‍ഭിണിയാണെന്നു പറയുമ്പോള്‍ കുഞ്ഞിനെ നശിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കുന്ന യുവ എം.എല്‍.എയെ സമൂഹം ഏതുവിധത്തില്‍ പ്രതിരോധിച്ചു, ന്യായീകരിച്ചു, വിശകലനം ചെയ്തു എന്നു നിരീക്ഷിക്കുകയാണ് എഴുത്തുകാരായ സക്കറിയ, വൈശാഖന്‍, കല്‍പറ്റ നാരായണന്‍, ഗ്രേസി ടീച്ചര്‍, ബെന്യാമിന്‍, എസ്. ശാരദക്കുട്ടി, തനൂജ ഭട്ടതിരി എന്നിവര്‍.
കോണ്‍ഗ്രസ്സും പോലീസും വ്യക്തത വരുത്തണം- വൈശാഖന്‍
Content Highlights: rahul mamkoottathil sexual controversy veretaran writers reacting