'ഞാനേറ്റവും കൂടുതല്‍ തീറ്റ കൊടുക്കുന്ന പട്ടിയ്ക്കാണ് ജയം!''- സാഹിത്യത്തിലെ നന്മ-തിന്മകള്‍

തിന്മ, നന്മയെ കീഴടക്കുന്നതെങ്ങനെയാണ്? എന്തെല്ലാം വഴികളിലൂടെ നന്മയുടെ ആധിപത്യം നിലനിർത്താം തുടങ്ങിയവയെക്കുറിച്ച് ലോകപ്രശസ്ത സാഹിത്യകാരന്മാരുടെ വാക്കുകളിലൂടെ.
ഒരു മുതിർന്ന അമേരിക്കക്കാരൻ തന്റെ സ്വന്തം സംഘർഷങ്ങളെപ്പറ്റി ഇങ്ങനെയാണ് അവതരിപ്പിച്ചത്: എന്റെയകത്ത് രണ്ട് പട്ടികളുണ്ട്. അതിലൊരുപട്ടി എന്നെ സംബന്ധിച്ചിടത്തോളം തിന്മയാണ്. മറ്റേത് നന്മയും. തിന്മയുള്ള പട്ടി നന്മയുള്ള പട്ടിയെ എപ്പോഴും ആക്രമിച്ചുകൊണ്ടേയിരിക്കും. അതിൽ ആരാണ് ജയിക്കുക എന്ന് നിങ്ങൾ ചോദിച്ചാൽ പറയാനുള്ളത് ഇതാണ്-ഞാനേറ്റവും കൂടുതൽ തീറ്റ കൊടുക്കുന്നത് ഏതിനാണോ അത്!- ജോർജ് ബർണാഡ് ഷാ
ഈ ലോകത്ത് തിന്മയുണ്ടെന്ന കാര്യം നിഷേധിക്കാനാവില്ല, പക്ഷേ വെളിച്ചം എല്ലായ്പ്പോഴും ഇരുട്ടിനെയാണ് കീഴടക്കാറ്- ഇദ്ദോവ് കോയേനികൻ
ഏറ്റവും നല്ല മനുഷ്യർ പോലും നമ്മയിൽ സ്ഥിരത പുലർത്തുന്നില്ല- അപ്പോൾപിന്നെ മോശമാളുകൾ തിന്മയിൽത്തന്നെ അള്ളിപ്പിടിച്ചിരിക്കേണ്ടതെന്തിനാണ്?- വിൽകിസ് കോളിൻസ്
ഒരു ദുഷ്ടനെ ഞാൻ ഇന്നേവരെ ശരിക്കും കണ്ടിട്ടില്ല, എനിക്ക് ഭയമാകുന്നു, അവൻ എല്ലാവരെയും പോലെത്തന്നെയാണെന്നോർക്കുമ്പോൾ- ഓസ്കർ വൈൽഡ്
തിന്മയ്ക്കെതിരായി നിലകൊണ്ടതുകൊണ്ട് നിങ്ങൾ നല്ലവനാവില്ല, ഇന്ന് രാത്രിമുഴുവൻ ഞാൻ തിന്മയ്ക്കെതിരായിരുന്നു, അതുകൊണ്ട് ഞാൻതന്നെയൊരു ദുഷ്ടനായി മാറി. അതൊരു വേലിയേറ്റം പോലെ സംഭവിക്കുന്നതായിട്ടാണ് എനിക്കനുഭവപ്പെട്ടത്. എനിക്കതിനെ നശിപ്പിക്കണം. എന്നാൽ ആ നശീകരണപ്രക്രിയയിൽ ആനന്ദം കണ്ടെത്തുകയാണെങ്കിൽ നിങ്ങൾ പൊരുതുന്നതുമായി അടുത്തു കഴിഞ്ഞിരിക്കുന്നു- ഏണസ്റ്റ് ഹെമിങ് വേ
നിങ്ങളുടെ നിയമങ്ങൾ തിന്മയെ ശരിയാക്കുന്നുവെന്ന് നിങ്ങൾ കരുതുന്നു- അത് വർധിപ്പിക്കുകയേ ഉള്ളൂ. തിന്മയെ അവസാനിപ്പിക്കാൻ ഒരു വഴിയേ ഉള്ളൂ-വേർതിരിവില്ലാതെ എല്ലാ മനുഷ്യരും തിന്മയ്ക്ക് നന്മചെയ്തുകൊടുക്കുക- ടോൾസ്റ്റോയ്
Content Highlights: Quotes about good winning over evil from literature
Content Highlights: