'എം.വി.ആര്‍ തിരിച്ചുപോകാന്‍ ആഗ്രഹിച്ചുവെന്നത് കള്ളം, ലീഗ് നയത്തിൽ അച്ഛനാണ് ശരിയെന്ന് തെളിഞ്ഞു'

എം.വി. രാഘവന്‍, എം.വി ഗിരീഷ് കുമാര്‍
എം.വി. രാഘവന്‍, എം.വി ഗിരീഷ് കുമാര്‍

കേരള രാഷ്ട്രീയത്തില്‍ തന്റേതായൊരു കാലം തന്നെ അടയാളപ്പെടുത്തി കടന്നുപോയ നേതാവാണ് എം.വി രാഘവന്‍. പതിനാറാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം മുതല്‍ പാര്‍ട്ടിയുടെ നെടുംതൂണായിരുന്ന നേതാവ്. നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് 1986-ല്‍ സി.പി.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ സി.എം.പി എന്ന പാര്‍ട്ടി രൂപീകരിച്ച് പൊതുപ്രവര്‍ത്തനത്തില്‍ മരണം വരെ നിലകൊണ്ടു. സി. പി. എമ്മിലേയ്ക്കൊരു തിരിച്ചുപോക്ക് എം.വി. ആർ ആഗ്രഹിച്ചിരുന്നോ? നേരനുഭവത്തിൽ നിന്ന് ഇല്ലെന്ന് അടിവരയിട്ടു പറയുകയാണ് മകനും മാധ്യമപ്രവർത്തകനുമായ എം.വി ഗിരീഷ് കുമാര്‍.  

ച്ഛന്‍ എപ്പോഴും വീട്ടിലെ സന്ദര്‍ശകന്‍ മാത്രമായിരുന്നു. എന്റെ കുട്ടിക്കാലത്തൊന്നും അദ്ദേഹവുമായി വലിയ സംസാരമൊന്നും നടന്ന ഓര്‍മയില്ല. പാര്‍ട്ടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍. ഞാന്‍ വലുതായപ്പോഴാണ് അത്യാവശ്യം രാഷ്ട്രീയമൊക്കെ അദ്ദേഹവുമായി സംസാരിക്കാന്‍ തുടങ്ങിയത്. ആദര്‍ശങ്ങളില്‍ അദ്ദേഹത്തിനുള്ള അവഗാഹം കാരണം സംസാരിക്കുമ്പോള്‍ നമുക്കും വല്ലതുമൊക്കെ തിരിച്ചുപറയാനുള്ള ബുദ്ധിയും കഴിവുമൊക്കെ  രാഷ്ട്രീയം കൗതുകമായി കണ്ടിരുന്ന നാളുകളില്‍ അത്യാവശ്യമായിരുന്നു. മാധ്യമപ്രവര്‍ത്തകനായതിനുശേഷം ഗൗരവമായ കാര്യങ്ങള്‍ ഞങ്ങള്‍ വിശദമായി സംസാരിക്കാന്‍ തുടങ്ങി. എം.വി ആറിന്റെ മകന്‍ എന്ന മേൽവിലാസം വിദ്യാര്‍ഥിയായ കാലത്ത് എനിക്ക്  ചുറ്റുമുണ്ടായിരുന്നു. മൂന്നുവര്‍ഷം പയ്യന്നൂര്‍ കോളേജില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐയിലായിരുന്നു ഞാന്‍ സജീവമായി പ്രവര്‍ത്തിച്ചത്. സി.പിഎമ്മിന്റെ ആശയം പിന്തുടരുന്നതു കാരണം അച്ഛനുമായി ആശയത്തര്‍ക്കങ്ങള്‍ അന്ന് നടക്കുമായിരുന്നു. ഞാന്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് കോളേജ് യൂണിയന്‍ ആദ്യമായി പയ്യന്നൂര്‍ കോളേജില്‍ സീറ്റുകള്‍ നേടുന്നത്. അതെനിക്ക് വലിയ അഭിമാനമായിരുന്നു. ആ വര്‍ഷം ഞാന്‍ മാഗസിന്‍ എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. അച്ഛന് സി.പി എമ്മില്‍ നിന്നുമേറ്റിരുന്ന അപമാനമോ മുറിവുകളോ എനിക്കന്ന് ഒരുപരിധിവരെ അജ്ഞാതമായിരുന്നു. ആളുകള്‍ പറഞ്ഞുകേട്ട പരിമിതമായ അറിവുകളേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ആരോഗ്യകരമായ തര്‍ക്കങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ പതിവായിരുന്നു. അദ്ദേഹം എന്നെ കേള്‍ക്കാന്‍ തയ്യാറായിരുന്നു. പക്ഷേ ഞങ്ങളുടെ വിയോജിപ്പുകള്‍ അദ്ദേഹത്തിന്റെ മരണംവരെ ഞങ്ങളുടെ വീട്ടുമുറ്റം കടന്ന് പുറത്ത് പോയിട്ടില്ലായിരുന്നു. ഇന്ന് കാര്യങ്ങളുടെ ഗതി മാറി. അച്ഛനെ തള്ളിപ്പറഞ്ഞ പാര്‍ട്ടിയുടെ ക്ഷണം എന്റെ സഹോദരങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയ്ക്കും ഞാന്‍ സാക്ഷിയായി. പാര്‍ട്ടി പ്രവര്‍ത്തനക്കുറിച്ച് ഞാന്‍ 
ആലോചിച്ചിട്ടില്ലാത്തതിനാല്‍ എന്റേത് ഏതുപാര്‍ട്ടി എന്ന ചോദ്യത്തിന് അച്ഛന്‍ വളര്‍ത്തിയ പാര്‍ട്ടി എന്നാണ് ഉത്തരം നല്‍കാനുള്ളത്. 

Content Highlights: M.V.Raghavan, M.V Girish Kumar, CPM, CMP, Mathrubhumi

Continue reading