'ഇന്ത്യയ്ക്കുവേണ്ടി താന്‍ കണ്ട സ്വപ്നങ്ങള്‍ മണ്ണടിയുന്നതിന് സാക്ഷി നില്‍ക്കേണ്ടിവന്ന ഒരാള്‍!'

എം.പി വീരേന്ദ്രകുമാര്‍ ഓര്‍മയായിട്ട് അഞ്ചുവര്‍ഷമായിരിക്കുന്നു. അദ്ദേഹത്തെപ്പറ്റിയുള്ള ഓര്‍മ്മകളും ചില ചിന്തകളും ഈയവസരത്തില്‍ കടന്നുവരികയാണ്. രാഷ്ട്രീയ നേതാവായിരുന്ന അദ്ദേഹത്തിന് വിയോജിപ്പ് എന്നതില്‍ യാതൊരു പുതുമയുമുണ്ടായിരുന്നില്ല. ഒരു പ്രത്യേകഘട്ടത്തില്‍ എനിക്ക് അദ്ദേഹത്തോട് ശക്തമായി വിയോജിക്കേണ്ടി വന്നു. പക്ഷേ ഞാന്‍ വിയോജിച്ചത് അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തുപിടിച്ച ഒരു കാര്യത്തിലായിരുന്നു; പ്ലാച്ചിമട പ്രക്ഷോഭത്തിന്റെ കാര്യത്തില്‍.
കഴിഞ്ഞുപോയ അക്കാര്യത്തിന്റെ വിശദാംശങ്ങള്‍ക്ക് ഇപ്പോള്‍ യാതൊരു പ്രസക്തിയുമില്ല. പക്ഷേ അദ്ദേഹം സൗഹൃദങ്ങളെ വിലമതിച്ചിരുന്ന വ്യക്തിയായിരുന്നു. സ്വന്തം സുഹൃത്തായി കരുതിയിരുന്ന എന്റെ വിയോജിപ്പ് അദ്ദേഹത്തെ വിഷമിപ്പിച്ചു എന്നെനിക്കറിയാമായിരുന്നു.
Content Highlights: mp veerendrakumar 5th death anniversary paul zacharia writes