ആ രണ്ട് ആത്മഹത്യകളും ഒരു കൊലപാതകവും ചാരുകസേരയിലിരുന്നു 'കാണുന്ന' നമ്മൾ!

ജേസണ്‍ അര്‍ഡേ, ആശിഷ് ബാനര്‍ജി, ശിവന്‍കുട്ടി
ജേസണ്‍ അര്‍ഡേ, ആശിഷ് ബാനര്‍ജി, ശിവന്‍കുട്ടി

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ട് ആത്മഹത്യകളും ഒരു കൊലപാതകവും എന്നെ കൊണ്ടുപോയത് പതിറ്റാണ്ടുകൾക്ക് മുൻപ് വൈലോപ്പിള്ളി ശ്രീധരമേനോൻ എഴുതിയ ഒരു കവിതയിലേക്കാണ്. ഇന്നലെ ഒരു സുഹൃത്തിനോട് സംസാരിക്കവേ സൂചിപ്പിക്കുകയുണ്ടായി, 'മഹത്തായ കവിതയുടെ ഒരു ലക്ഷണം ഏതുകാലത്തെയും മനുഷ്യാവസ്ഥയുമായി സംവദിക്കാൻ അതിനു കഴിയുന്നു എന്നതാണ്' എന്ന്. ആ കവിതയിലേക്ക് പോകുന്നതിനുമുമ്പ്, അതിലേക്കെന്നെ എത്തിച്ച ദുരന്തങ്ങളെക്കുറിച്ച് പറയാം. ഒന്ന്, പ്രൊഫസർ ജേസൺ അർഡേയുടെ മരണം. രണ്ട്, ബംഗാളിലെ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജിയുടെ മരണം. മൂന്ന്, ആലപ്പുഴയിൽ പതിമൂന്നുകാരി പെൺകുട്ടിയും സുഹൃത്തും ചേർന്ന് ബന്ധുവിനെ കൊലപ്പെടുത്തിയ സംഭവം. ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ പായുന്നതാണ് അതിനാൽ ഈ ലക്കം ആഴ്ചപ്പാടുകൾ.

ഇരുപതാം നൂറ്റാണ്ടിലെ തത്വചിന്തയുടെ മുഖം മാറ്റിയ ദാർശനികൻ ലുഡ്​വിഗ് വിറ്റ്ഗെൻസ്‌റ്റൈൻ (Ludwig Wittgenstein 1889-1951) ആത്മഹത്യയെക്കുറിച്ച് പറഞ്ഞ വാചകം ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ കറുത്തവർഗക്കാരൻ പ്രൊഫസറായ ജേസൺ അർഡേയുടെ ആത്മഹത്യയ്ക്കു മുന്നിൽ സമർപ്പിക്കുന്നു:

Continue reading