'എന്നെക്കുറിച്ച് എന്തുവേണമെങ്കിലും എഴുതിക്കോ. പക്ഷേ, മൃതദേഹങ്ങളെയും കേരള പോലീസിനെയും അപമാനിക്കരുത്'

അഴുകിയും പുഴുവരിച്ചും ഈച്ചയാര്‍ത്തും കിടന്ന,ഒഴുകിയതും തൂങ്ങിയതും വിഷംകുടിച്ചുകിടന്നുമായ ആയിരക്കണക്കിന് മൃതദേഹങ്ങളെ സ്വന്തം കൈകള്‍ കൊണ്ട് കോരിയെടുത്ത് മാന്യമായി സംസ്‌കരിക്കുകയോ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയോ ചെയ്ത വ്യക്തിത്വമാണ് ആലുവക്കാരന്‍ വിനു. പതിനഞ്ചാം വയസ്സില്‍ ഒളിഞ്ഞും തെളിഞ്ഞും തുടങ്ങിയ തന്റെ ജോലിയില്‍ ആത്മാര്‍പ്പണം നടത്തിക്കൊണ്ടിരിക്കുന്നയാള്‍. പകരം സമൂഹം ശവംവാരിയെന്നുവിളിച്ച് ആട്ടിയകറ്റി. നിയാസ് കരീം ആണ് വിനുവിനെക്കുറിച്ചുള്ള പുസ്തകം മരണക്കൂട്ട് തയ്യാറാക്കിയത്. വിനുവിനെ തന്റെ അക്ഷരങ്ങളിലേക്ക് പാകപ്പെടുത്തിയതിന്റെ അനുഭവങ്ങള്‍ റൈറ്റേഴ്‌സ് ഡയറിയില്‍ അദ്ദേഹം പങ്കുവെക്കുന്നു.
വിനുവിനെ കെട്ടിപ്പിടിക്കണം.
Content Highlights: niyas kareem author of maranakkoottu writes about vinu p in colum nwriters diary