ഓർമ്മിക്കലിലെ അശ്ലീലം | ആഴ്ചപ്പാടുകൾ

ലെനിൻ എന്ന ഓർമ്മയില്ലാതെ റഷ്യ, യുക്രൈൻ, ജോർജിയ, ഉസ്ബെക്കിസ്താൻ, കസാഖിസ്താൻ, ഹംഗറി, റൊമാനിയ, കിഴക്കൻ ജർമനി തുടങ്ങിയ രാജ്യങ്ങൾ ജീവിക്കാൻ തുടങ്ങിയിട്ട് മുപ്പത്തഞ്ചു കൊല്ലങ്ങളായിരിക്കുന്നു. പഴയ സോവിയറ്റ് യൂണിയനിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ലെനിൻ സ്മരണയില്ലാത്ത ഒരു ദിവസം പോലും ഏതാണ്ട് എഴുപതു വർഷങ്ങളിൽ ഇല്ലായിരുന്നു. അവിടുത്തെ സർക്കാർ സംവിധാനത്തിന് അതിന്റെ ആവശ്യമുണ്ടായിരുന്നു. രാഷ്ട്രീയത്തിൽ ഓർമ്മകളുടേയും ആസൂത്രണമുണ്ട്. പുരാതന ഈജിപ്തിൽ മുപ്പത്തിനാലു കൊല്ലങ്ങളേ റാംസെസ്സ് രണ്ടാമൻ ഫറവോ ആയി ജീവിച്ചുള്ളൂ എങ്കിലും അദ്ദേഹമുണ്ടാക്കിയ അതിഭീമൻ സ്വന്തം ഛായാപ്രതിമകൾ കാലത്തെ അതിജീവിച്ച് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ചില ഓർമ്മകൾ പ്രതിമകൾ മാത്രമായി മാറും. അതിനാലാണ് 1990-കളിൽ ലെനിനെ മാത്രമല്ല, ലെനിന്റെ പ്രതിമകളേയും കടപുഴക്കിയത്.
1915-ലാണ് ദക്ഷിണാഫ്രിക്കയിൽനിന്നു മോഹൻ ദാസ് കരം ചന്ദ് ഗാന്ധി ഇന്ത്യയിലെത്തിയത്. അന്നുമുതൽ ഇന്നുവരെ, 2025 വരെ, അതായത് ഏതാണ്ട് 110 വർഷങ്ങളോളം ഇന്ത്യൻ ഓർമ്മയിലെ സജീവതയാണ് ഗാന്ധി. കവലകളിൽ ഗാന്ധിപ്രതിമകൾ ഉള്ളതുകൊണ്ടല്ല അത്. എന്നാൽ, മനുഷ്യചരിത്രത്തിൽ 110 വർഷങ്ങളെന്നത് ചെറിയ കാലമാണ്. ലോകാവസാനം വരെ ഒരു രാജ്യം എന്ന നിലയിൽ ഇന്ത്യ ഗാന്ധിയെ ഓർത്തിരിക്കുമെന്ന് ആരും കരുതരുത്. ലോകാവസാനം വരെ ഇന്ത്യ എന്ന രാജ്യവും നിലനിൽക്കുമെന്ന് ആരും കരുതരുത്. അങ്ങനെയൊരു പതിവ് ലോകചരിത്രത്തിനില്ല.
Content Highlights: Mahatma Gandhi National Rural Employment Guarantee Act, 2005, Explore how history`s narrative is shaped and reshaped. Discover the legacy of Gandhi, Lenin, and the deliberate erasure of memories from public consciousness.