'നല്ലവരായ മുസ്ലിംസുഹൃത്തുക്കളോട് മാപ്പുപറഞ്ഞ് മതംമാറാനുള്ള തീരുമാനത്തില്‍നിന്നും പിന്‍മാറേണ്ടിവന്നു'

#തയ്യാറാക്കിയത് :വി.എന്‍ അന്‍സല്‍
ചിത്രലേഖ
ചിത്രലേഖ

മ്മമ്മയായിരുന്നു എന്റെ ജീവിതത്തിലെല്ലാം. എരമംഗലത്ത് നാരായണിയെന്ന എന്റെ അമ്മമ്മ വിശുദ്ധയായിരുന്നു. 105 വയസ്സുവരെ ജീവിച്ച വിശുദ്ധ. പുലയന്മാരെ നാട്ടില്‍, അതായത് പയ്യന്നൂരിലെ എടാട്ട്, 'വിരന്തി'യെന്നാണ് വിളിക്കുന്നത്. അമ്മമ്മയും ഈ പേരിലാണറിയപ്പെട്ടിരുന്നത്. വിരന്തി നാരായണിയെന്ന വിളിപ്പേരിന്റെ ജാതീയത ഞാന്‍ വളര്‍ന്നപ്പോഴാണ് തിരിച്ചറിയുന്നത്. എനിക്ക് എന്നോടുതന്നെ അറപ്പുതോന്നിയ ദിവസങ്ങളായിരുന്നു അത്. പോറ്റി വളര്‍ത്തിയ അമ്മമ്മയുടെ ഓര്‍മകളിലായിരുന്നു ബാക്കി ജീവിതം.

കാട്ടാമ്പളളിയിലെ വീട്ടില്‍ എന്റെ കൂടെയായിരുന്നു അമ്മമ്മയുടെ അവസാന കാലഘട്ടം. 2021-ല്‍ വീട്ടില്‍ താമസമാരംഭിച്ചപ്പോള്‍ തന്നെ അമ്മമ്മയ്ക്കു വാര്‍ധക്യസഹജമായ അസ്വസ്ഥതകള്‍ പ്രകടമായിരുന്നു.

Content Highlights: Oru Dalit Auto Drivarude Jeevitham Autobiography by Chithralekha

Continue reading