മത്സ്യമാംസാദികൾ കയറ്റരുതെന്ന്, പച്ചച്ചോറും അമരയ്ക്കാത്തോരനും തീറ്റിച്ചേ അടങ്ങു, ഇടി കൊടുക്കാൻ തോന്നി

#ഷീജ വക്കം
ഷീജ വക്കം
ഷീജ വക്കം

ന്ന് നാലാം ക്ലാസ്സിലാണ്. സ്ക്കൂൾ വിട്ടു വന്നപ്പോൾ കൂടെയുള്ള ഇരട്ടക്കുട്ടിയ്ക്ക് പനിയുണ്ട്. ഞങ്ങൾ ഒരു ക്ലാസ്സിലാണ് പഠിക്കുന്നത്. പനി മാത്രമല്ല, പനിയ്ക്കൊപ്പം തന്നെ മുഖത്തും കയ്യിലും ചെറിയ മുത്തുമണി പോലുള്ള കുരുക്കൾ കൂടി പൊങ്ങിയിട്ടുണ്ട്. കുറച്ചുനേരം കൊണ്ടു തന്നെ സംശയം യാഥാർത്ഥ്യഭാവം കൈക്കൊണ്ടു. സംഭവം ചിക്കൻപോക്സാണ്. പകരും.. വീടിനു പുറത്തായി അന്നൊരു മുറിയുണ്ടായിരുന്നു. പത്താം ക്ലാസ്സിലായിരുന്ന അണ്ണന് മറ്റ് ശല്യങ്ങളില്ലാതെ ഇരുന്നു പഠിക്കാനൊരിടം ആയിരുന്നു അത്. ആ മുറി ദ്രുതഗതിയിൽ മാറ്റി സജ്ജീകരിക്കപ്പെട്ടു. കട്ടിലും കിടക്കയും രോഗിണിയും ആ മുറിയിലേയ്ക്കു മാറി. മുന്നേ ഈ രോഗം വന്നുപോയതു സഹായത്തിനുണ്ടായിരുന്ന ചന്ദ്രിച്ചേച്ചിയ്ക്കു മാത്രമാണ്. ചേച്ചി അവളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. മറ്റാർക്കും അവരുടെയടുത്ത് പോവാൻ പാടില്ല.

Content Highlights: Chickenpox childhood memories and poetry

Continue reading