'എന്നോട് ഇത്തരം അസംബന്ധം പറയരുത്'; മോശം പരാമർശം നടത്തിയ പാപ്പരാസികളോട് രോഷത്തോടെ നടി സറീൻ ഖാൻ

#Lifestyle Desk
സറീൻ ഖാൻ | Photo: PTI
സറീൻ ഖാൻ | Photo: PTI

പാപ്പരാസികൾക്കെതിരെ രോഷം പ്രകടിപ്പിച്ച് ബോളിവുഡ് നടി സറീൻ ഖാൻ. ഒരു കടയുടെ ഉദ്ഘാടനത്തിനിടെയാണ് സംഭവമുണ്ടായത്. പാപ്പരാസികളിൽ നിന്നുണ്ടായ മോശം കമന്റിനോടാണ് നടി രോഷത്തോടെ പ്രതികരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

ഒരു പാപ്പരാസി ഫോട്ടോഗ്രാഫറാണ് നടിയോട് മോശം പരാമർശം നടത്തിയത്. ഇത്തരം പരാമർശങ്ങൾ താൻ വെറുതേ കേട്ടിരിക്കില്ലെന്ന് സറീൻ വ്യക്തമാക്കി. പരിധിവിട്ട് പെരുമാറരുതെന്നും അവർ പാപ്പരാസികൾക്ക് മുന്നറിയിപ്പ് നൽകി.

കടയുടെ ഉദ്ഘാടനത്തിന് ശേഷം ഒരു വസ്ത്രവും പിടിച്ചുകൊണ്ട് ക്യാമറകൾക്ക് പോസ് ചെയ്യുകയായിരുന്നു സറീൻ. ഇതിനിടെയാണ് മോശം പരാമർശം ഉണ്ടായത്. ആ വസ്ത്രം ധരിച്ചുനോക്കൂ എന്നാണ് ഫോട്ടോഗ്രാഫർ സറീനോട് പറഞ്ഞത്. 'ഇത്രയും പേരുടെ മുന്നിൽ വെച്ചോ? അത് ഒരിക്കലും സാധ്യമല്ല' എന്ന് ഉടനടി സറീൻ മറുപടി നൽകി. ഫോട്ടോഗ്രാഫർ പറഞ്ഞതിൽ അസ്വസ്ഥയായ താരം തുടർന്ന് രൂക്ഷമായി സംസാരിച്ചു.

'ഇത്തരം അസംബന്ധങ്ങൾ എന്നോട് പറയരുത്. കാരണം ഇതൊന്നും വെറുതേ കേട്ടിരിക്കുന്നയാളല്ല ഞാൻ. നിങ്ങളുടെ പരിധിക്കുള്ളിൽ നിന്ന് മാത്രം പെരുമാറുക. എല്ലാവരോടും കൂടിയാണ് പറയുന്നത്.' -ഇതാണ് സറീൻ പറഞ്ഞത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

സറീൻ ചെയ്തത് ശരിയാണെന്ന് പറഞ്ഞുകൊണ്ടും താരത്തെ അഭിനന്ദിച്ചും നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. 'അവർക്ക് എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത്?' എന്നാണ് ഒരാൾ ചോഗിച്ചത്. 'തക്ക മറുപടിയാണ് നൽകിയത്' എന്ന് മറ്റൊരാൾ കുറിച്ചു.

Content Highlights: Bollywood actress Zareen Khan reacted with anger after a paparazzi photographer made an inappropriate comment during a store inauguration. The actress warned the photographers to stay within their limits, drawing praise on social media.