35 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ്, പ്രൈവറ്റ് ജെറ്റില്‍ കുടുംബവുമൊത്ത് ആഘോഷം; സൗരവ് ജോഷിക്ക് വിമര്‍ശനം

രാജ്യത്ത് ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള യുട്യൂബ് താരങ്ങളില്‍ ഒരാളാണ് സൗരവ് ജോഷി. 25 വയസ്സിനിടയില്‍ യുട്യൂബില്‍ 35 മില്ല്യണ്‍ (3.5 കോടി) സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് സൗരവ് സ്വന്തമാക്കിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സൗരവ് ജോഷി വ്‌ളോഗ്‌സ് എന്ന യുട്യൂബ് ചാനല്‍ 35 മില്ല്യണ്‍ സബ്‌സ്‌ക്രേബ്‌ഴ്‌സിലെത്തിയത്.
ഇത് ആഘോഷിക്കാനായി കുടുംബത്തോടൊപ്പം പ്രൈവറ്റ് ജെറ്റില്‍ സൗരവ് യാത്ര പോയി. ഡല്‍ഹിയില്‍ നിന്ന് ഉദയ്പൂരിലേക്കുള്ള ഈ യാത്രയുടെ വീഡിയോ യുട്യൂബില്‍ പങ്കുവെയ്ക്കുകയും ചെയ്തു. വിമാനത്തിനുള്ളിലിരുന്ന് കേക്ക് മുറിക്കുന്ന സൗരവിനേയും സന്തോഷം പങ്കിടുന്ന കുടുംബാംഗങ്ങളേയും വീഡിയോയില്‍ കാണാം.
എന്നാല്‍ സൗരവിന്റെ ഈ യാത്ര പലര്‍ക്കും അത്ര ദഹിച്ചില്ല. പലരും വിമര്‍ശിച്ച് കമന്റ് ചെയ്തു. യഥാര്‍ഥ ജീവിതത്തിലെ കഷ്ടപ്പാടുകളൊന്നും അഭിമുഖീകരിക്കാതെ ജീവിതത്തില്‍ വിജയത്തിലെത്താനുള്ള എളുപ്പവഴിയാണ് യുട്യൂബ് വ്‌ളോഗുകളെന്നാണ് ഒരാള്‍ കുറിച്ചത്. കോളേജില്‍ കഷ്ടപ്പെട്ട് പഠിച്ച് തുച്ഛമായ വരുമാനത്തില്‍ ജോലി ചെയ്യുന്നവരുടെ കഠിനധ്വാനമെല്ലാം വെറുതെയായിപ്പോകുന്നുവെന്നും ചിലര്‍ പ്രതികരിച്ചു. ഒരു ജോലിയുമില്ലാതെ വെറുതെ വീട്ടിലിക്കുന്നവരാണ് ഇത്തരക്കാരുടെ വിജയത്തിന് കാരണമെന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. ജീവിതം അനീതി നിറഞ്ഞതാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി സ്വദേശിയായ സൗരവ് തന്റെ 19-ാം വയസ് മുതല്‍ വ്‌ളോഗുകള്‍ ചെയ്യാന്‍ തുടങ്ങിയതാണ്. തുടക്കത്തില്‍ സൗരവ് ജോഷി ആര്‍ട്‌സ്' എന്ന ചാനലിലെ സ്‌കെച്ചിങ് ട്യൂട്ടോറിയല്‍ വീഡിയോകളിലൂടെയാണ് സൗരവ് ശ്രദ്ധ നേടുന്നത്. പിന്നീട് 'സൗരവ് ജോഷി വ്‌ളോഗ്‌സ്' എന്ന ചാനലുണ്ടാക്കുകയും വൈകാതെ താരപദവിയിലേക്കുയരുകും ചെയ്തു. കുടുംബവുമൊന്നിച്ചുള്ള യാത്രകളും ദൈനംദിന ജീവിതത്തിലെ കാര്യങ്ങളും വീട്ടിലെ വിശേഷങ്ങലുമെല്ലാമാണ് സൗരവ് യുട്യൂബില്‍ പങ്കുവെയ്ക്കാറുള്ളത്.
Content Highlights: youtuber sourav joshis 35 million subscribers vlog on private jet angers people