മാനേജരുടെ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ടു, മൂന്നാം ദിനം ജോലിയിൽ നിന്ന് പുറത്ത്; പോസ്റ്റ് വൈറൽ

തൊഴിലിടത്തില്‍ ജീവനക്കാര്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങള്‍ കാലത്തിന് അനുസരിച്ച് മാറും. തൊഴിലിടങ്ങളിലെ അനുഭവങ്ങള്‍ റെഡ്ഡിറ്റ് പോലുള്ള സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നവര്‍ അനവധിയാണ്. മാനേജർക്കെതിരെ പരാതിപ്പെട്ടതുകൊണ്ട് ജോലി നഷ്ടപ്പെട്ട ദുരനുഭവം പങ്കുവെക്കുന്ന ഒരാളുടെ റെഡ്ഡിറ്റ് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.
'തരക്കേടില്ലാത്ത ശമ്പളം നല്‍കിയിരുന്ന കമ്പനിയിലാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ജോലി ചെയ്തിരുന്നത്. മൈക്രോ മാനേജര്‍ എന്ന് വിളിക്കാനാകുന്ന രീതിയായിരുന്നു മാനേജറുടേത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇത് അസഹനീയമായിരുന്നു. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും, ബാത്ത്‌റൂം ബ്രേക്കുകള്‍ എത്ര നേരം ഇടവിട്ടാണെന്ന് എടുക്കുന്നതെന്ന് ശ്രദ്ധിക്കുക, അയക്കുന്ന ഓരോ മെയിലുകളെയും ചോദ്യം ചെയ്യുക അങ്ങനെ കഴിവുകളെ പരിഗണിക്കാതെയുള്ള പെരുമാറ്റമായിരുന്നു മാനേജരുടേത്', പോസ്റ്റില്‍ പറയുന്നു. താന്‍ എച്ച് ആറിലേക്ക് പരാതി നല്‍കാന്‍ ഇടയായ സാഹചര്യവും പോസ്റ്റില്‍ പരാമർശിക്കുന്നുണ്ട്. ടീം മീറ്റിങ്ങിനിടെ എല്ലാ ടീം അംഗങ്ങളിലും അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയില്‍ തന്നെ ബോഡി ഷെയിമിംഗ് നടത്തിയതാണ് എച്ച് ആറിലേക്ക് പരാതിപ്പെടാന്‍ കാരണമായി ഇവര്‍ പറയുന്നത്.
എച്ച്ആറിന് പരാതി നല്‍കുകയാണ് വേണ്ടതെന്ന് ഉറപ്പുണ്ടായിരുന്നെന്നും താന്‍ പരിഹസിക്കപ്പെട്ട തിയതികളും തെളിവുകളും അടക്കം പരാതിയോടൊപ്പം സമര്‍പ്പിച്ചെന്നും പോസ്റ്റില്‍ പറയന്നു. പരാതി സമര്‍പ്പിക്കുമ്പോള്‍ അനുകമ്പയോടെ പെരുമാറിയ എച്ച് ആര്‍ ഉദ്യോഗസ്ഥ, പരാതി സമര്‍പ്പിച്ച ആള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിയമമില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നതായും പറയുന്നുണ്ട്.
എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്കിപ്പുറം തൻ്റെ പരാതി പരിഗണിക്കാതെ ജോലിയിലെ പോരായ്മകള്‍കൊണ്ടെന്ന പേരില്‍ തന്നെ പിരിച്ചു വിടുകയാണെന്ന് പോസ്റ്റിൽ പറയുന്നു.
കമ്പനിയിലെ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനായുള്ള എന്‍ഡിഎ(നോൺ ഡിസ്കോഷർ എഗ്രിമെൻ്റ്) ഫോം പൂരിപ്പിക്കുകയാണെങ്കില്‍ ജോലിയില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് രണ്ടാഴ്ച സാവകാശം തരാമെന്ന കമ്പനിയുടെ ഓഫര്‍ നിരസിച്ച് ജോലി ഉപേക്ഷിച്ചതായി പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ ഇത്തരത്തിലൊന്നും സംഭവച്ച ഭാവമേ ഇല്ലാതെ മാനേജര്‍ കമ്പനിയില്‍ തുടരുകയാണ്. സംഭവത്തില്‍ അഭിഭാഷകനെ സമീപിക്കാണോ എന്ന ആശയക്കുഴപ്പത്തെ പറ്റിയും പോസ്റ്റില്‍ പറയുന്നുണ്ട്. കേസുമായി മുന്നോട്ട് പോകാന്‍ ചില സുഹൃത്തുക്കള്‍ പിന്തുണക്കുമ്പോള്‍ കോടതിയും കേസും ചെലവേറിയ, സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യമാണെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നുവെന്നും ഇവര്‍ പറയുന്നുണ്ട്.
നിയമ സഹായം തേടാനുള്ള പിന്തുണ നല്‍കി നിരവധി പേരാണ് പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്.
മൈക്രോമാനേജർ
കീഴുദ്യോഗസ്ഥരെ അമിതമായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മാനേജറെയാണ് മൈക്രോ മാനേജര്‍ എന്ന് വിളിക്കുന്നത്. കമ്പനിയുടെ ഉന്നമനത്തിനെന്ന പേരിൽ കീഴുദ്യോഗസ്ഥരുടെ ചെറിയ ചലനങ്ങള്‍ പോലും വീക്ഷിച്ചുകൊണ്ടിരിക്കും എന്നതും ഇവരുടെ രീതിയാണ്.
Content Highlights: Employee shares their experience of micro-management, harassment, and wrongful termination after