'ഇത്തവണ എന്റേയും ആശയുടേയും പിറന്നാളിന് കാത്തുനില്‍ക്കാതെ അച്ഛന്‍ യാത്രയായി'-അരുണ്‍ കുമാര്‍

പിറന്നാള്‍ ദിവസം അച്ഛന്‍ വി.എസ് അച്യുതാനന്ദന്‍ കൂടെയില്ലാത്തതിന്റെ ശൂന്യത പങ്കുവെച്ച് മകന്‍ വി.എ അരുണ്‍ കുമാര്‍. ജൂലൈ 25-ന് തന്റേയും സഹോദരി ആശയുടേയും ജന്മദിനമാണെന്നും അച്ഛനില്ലാത്തതിന്റെ വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നുവെന്നും അരുണ്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരത്തേക്ക് താമസം മാറിയതു മുതലാണ് പിറന്നാളുകള്‍ അച്ഛനോടൊപ്പമായതെന്നും ഇത്തവണ ജന്മദിനത്തിന് കാത്തുനില്‍ക്കാതെ അച്ഛന്‍ യാത്രയായെന്നും അരുണ്‍ കുമാര്‍ പറയുന്നു. കുട്ടിക്കാലം മുതലുള്ള പിറന്നാളുകള്‍ പുന്നപ്രയിലെ വീട്ടില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു ആഘോഷം. അമ്മ മിഠായി വാങ്ങിത്തരും.
അച്ഛന്‍ പാര്‍ട്ടി പരിപാടികളുടെ തിരക്കിലായിരിക്കും. എപ്പോഴെങ്കിലും വരുന്ന ഫോണ്‍ കോളുകള്‍ നല്‍കുന്ന സന്തോഷം വളരെ വലുതായിരുന്നെന്നും അരുണ്‍ കുമാര്‍ കുറിച്ചു.
Content Highlights: vs achuthanandan children arun kumar and asha birthday