'എന്റെ സുരക്ഷിതമായ ഇടം'- അനുഷ്‌കയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് കോലി

ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുടെ 37-ാം പിറന്നാളിന് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ വിരാട് കോലി. ഇതിനൊപ്പം അനുഷ്‌കയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചിത്രവും കോലി പോസ്റ്റ് ചെയ്തിട്ടുണ്ട്. പിറന്നാള്‍ ആഘോഷത്തിനിടെ എടുത്തതാണ് ഈ ചിത്രം.
'എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിക്ക്, എന്റെ ജീവിത പങ്കാളിക്ക്, എന്റെ എല്ലാമെല്ലാമായ നല്ല പാതിക്ക്, എന്റെ സുരക്ഷിതമായ ഇടത്തിന്, ഞങ്ങളുടെയെല്ലാം ജീവിതത്തിലെ വെളിച്ചമാണ് നീ. ഓരോ ദിവസവും ഞങ്ങള്‍ നിന്നെ കൂടുതല്‍ സ്‌നേഹിക്കുന്നു. ജന്മദിനാശംസകള്‍ പ്രിയേ...'-കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇതിന് താഴെ ഒട്ടേറെ പേരാണ് അനുഷ്‌കയ്ക്ക് ആശംസ നേര്‍ന്ന് കമന്റ് ചെയ്തത്. പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രം ഗായിക നീതി മോഹനും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. നീതിയും ഭര്‍ത്താവ് നിഹാറും അനുഷ്‌കയ്ക്കും കോലിക്കുമൊപ്പം നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. വെള്ള നിറത്തിലുള്ള സ്ലീവ്‌ലെസ് ടോപ്പും ഷോര്‍ട്‌സുമാണ് അനുഷ്‌കയുടെ ഔട്ട്ഫിറ്റ്. ഓഫ് വൈറ്റ് നിറത്തിലുള്ള പാന്റ്‌സും ഷര്‍ട്ടുമാണ് കോലി ധരിച്ചിരിക്കുന്നത്.
മക്കളായ വാമികയ്ക്കും അകായ്ക്കുമൊപ്പം അനുഷ്‌കയും കോലിയും ലണ്ടനിലാണ് താമസിക്കുന്നത്. കുഞ്ഞുങ്ങളുടെ സ്വകാര്യത കണക്കിലെടുത്താണ് ഇരുവരും ലണ്ടനിലേക്ക് താമസം മാറ്റിയത്. കുഞ്ഞുങ്ങളെ സാധാരണ ആളുകളെപ്പോലെ വളര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും അനുഷ്‌ക പറഞ്ഞിരുന്നു.
മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിനുശേഷം 2017 ഡിസംബറില്‍ ഇറ്റലിയില്‍വെച്ചാണ് അനുഷ്‌കയും കോലിയും വിവാഹിതരായത്. 2021 ജനുവരിയില്‍ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നു. 2024-ല്‍ ഇരുവരും രണ്ടാമത്തെ കുഞ്ഞിനേയും വരവേറ്റു.
Content Highlights: virat kohli shares pic with anushka sharma wishes her on birthday