അതിഥികളുടെ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്ത് യുവതികൾ, വിവാഹാഘോഷങ്ങൾ അതിരുവിടുന്നുവെന്ന് വിമർശം

വിവാഹാഘോഷങ്ങളുടെ ഭാഗമായി പല തരത്തിലുള്ള വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. എങ്ങനെ വ്യത്യസ്തരാകാം എന്നാണ് എല്ലാവരും ആലോചിക്കുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം അൽപം അതിരുകടന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
വിവാഹാഘോഷത്തിന് മുമ്പോ ശേഷമോ ഒരു ഹോട്ടലിൽ നടന്ന പാർട്ടിയിൽ നിന്നെടുത്ത വീഡിയോയാണിത്. അതിഥികളായെത്തിയവർക്ക് യുവതികൾ മദ്യം വായിലേക്ക് ഒഴിച്ചുകൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. രാവിലെ ഉറക്കത്തിൽ നിന്ന് വിളിച്ചുണയർത്തിയാണ് മദ്യം നൽകുന്നത്. ചിലർ ഇത് ക്യാമറയിൽ പകർത്തുകയും ചെയ്യുന്നുണ്ട്. വിവാഹദിവസം രാവിലെ ഇങ്ങനെയാണെങ്കിൽ വിവാഹം എത്രത്തോളം ആഘോഷമുള്ളതായിക്കുമെന്നാണ് ഇതിനൊപ്പം കുറിച്ചിരിക്കുന്നത്.
ഇതിനെതിരെ ഒട്ടേറെ പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചു. ഇന്ത്യൻ വിവാഹങ്ങൾ മോശം അവസ്ഥയിലേക്ക്് എത്തി എന്നതാണ് ഇത് സൂചിപ്പിക്കുന്നത് എന്നായിരുന്നു ഒരു കമന്റ്. പണമോ പദവിയോ സാംസ്‌കാരിക മൂല്യങ്ങളെ നിർണയിക്കുന്നില്ലെന്നായിരുന്നു ഒരാൾ കുറിച്ചത്. കുടുംബ മൂല്യങ്ങളെ ഇല്ലാതാക്കുന്നതാണ് ഇത്തരം ആഘോഷങ്ങളെന്നായിരുന്നു മറ്റൊരു കമന്റ്. എന്നാൽ ഇതിനെ അനുകൂലിച്ചും ആളുകൾ പ്രതികരിച്ചിട്ടുണ്ട്. നിരുപ്രദവകരമായ ഇത്തരം ആഘോഷങ്ങളുണ്ടാകുന്നതിൽ എന്താണ് പ്രശ്‌നമെന്ന് ഇവർ ചോദിക്കുന്നു.
Content Highlights: Analysis of a viral video showing unconventional drinking rituals at wedding event.,Examination of the shift from traditional ceremonies to public spectacle-style celebrations.