ഐപിഎല്ലിനിടെ സ്‌ക്രീനിൽ തെളിഞ്ഞ ആ സുന്ദരിയെ കണ്ടെത്തി ആരാധകർ; പഞ്ചാബ് താരത്തിന്റെ കാമുകിയോ?

കശ്മീര പര്‍ദേശി | Photo: x/ instagram
കശ്മീര പര്‍ദേശി | Photo: x/ instagram

പിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സും പഞ്ചാബ് കിങ്‌സും തമ്മിൽ നടന്ന മത്സരത്തിനിടെ സ്‌ക്രീനിൽ കാണിച്ച സുന്ദരിയെ തേടി സോഷ്യൽ മീഡിയ. ക്യാമറ കാണികൾക്കിടയിലേക്ക് തിരിഞ്ഞപ്പോഴാണ് പഞ്ചാബിന് പിന്തുണയുമായി ഗാലറിയിലെത്തിയ ഈ യുവതിയുടെ മുഖം സ്‌ക്രീനിൽ തെളിഞ്ഞത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും നിമിഷനേരത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ചെയ്തു.

തെന്നിന്ത്യൻ നടി കശ്മീര പർദേശിയാണ് ആ യുവതിയെന്നാണ് ആരാധകരുടെ കണ്ടെത്തൽ. അതു മാത്രമല്ല, പഞ്ചാബ് താരം നേഹൽ വധേരയുടെ കാമുകിയാണ് ഇവരെന്നും പോസ്റ്റുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔഗ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല.

മുംബൈയിൽ ജനിച്ച കശ്മീര തെലുങ്ക്, തമിഴ് ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചത്. 2018-ൽ നർത്തനശാല എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തൊട്ടുപിന്നാലെ 'സിവപ്പ് മഞ്ഞൾ പച്ചൈ' എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തി. 'ദി ഫ്രീൻലാൻസർ' എന്ന ഹിന്ദി വെബ് സീരീസിന്റേയും ഭാഗമായി.

Content Highlights: Viral identification of actor Kashmira Pardeshi at the 2026 IPL match., Clarification on the unconfirmed relationship rumors with Nehal Wadhera