6600 പടിക്കെട്ടുകള്‍ പിന്നിടണം,കാലുകള്‍ വിറയ്ക്കും,ചിലപ്പോള്‍ തളര്‍ന്നുവീഴും; സാഹസികയാത്രയുടെ വീഡിയോ

ആയിരക്കണക്കിന് പടിക്കെട്ടുകള്‍ കയറുമ്പോള്‍ നമ്മുടെ കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങും. ചിലപ്പോള്‍ നമ്മള്‍ ആ പടിക്കെട്ടില്‍തന്നെ തളര്‍ന്നുവീഴും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ചൈനയില്‍ നിന്ന് പുറത്തുവരുന്നത്.
ചൈനയിലെ പ്രശസ്ത കൊടുമുടിയായ തായ്ഷാനിന് മുകളിലെത്താന്‍ ആളുകള്‍ പടിക്കെട്ടുകള്‍ കയറുന്നതാണ് ഈ വീഡിയോയിലുള്ളത്. ഇതിന് മുകളിലുള്ള തായ്ഷാന്‍ ക്ഷേത്രം ലക്ഷ്യമിട്ടാണ് സഞ്ചാരികളുടെ മല കയറ്റം. നൂറ്റാണ്ടുകളായി ചൈനീസ് ജനതയുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. എന്നാല്‍ 6600 പടിക്കെട്ടുകള്‍ പിന്നിട്ടാല്‍ മാത്രമേ ക്ഷേത്രത്തിലെത്താനാകൂ.
ഈ യാത്രക്കിടയില്‍ പലരും തളര്‍ന്നുവീഴുന്നതും കാലുകള്‍ വിറയ്ക്കുന്നതുമെല്ലാമാണ് വീഡിയോയിലുള്ളത്. നടക്കാനുള്ള ബുദ്ധിമുട്ട് കാരണം ചിലര്‍ വടി കുത്തിപ്പിടിച്ചാണ് നടക്കുന്നത്. ചിലര്‍ കൈ കുത്തിയും മുകളിലേക്ക് കയറുന്നുണ്ട്. വീണുപോയ ചിലരെ സ്‌ട്രെച്ചറില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എടുത്തു കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.
Content Highlights: video from chinas taishan goes vira