ഇസ്തിരിപ്പെട്ടിയുടെ കരിഞ്ഞ പാടുള്ള ഷർട്ട്, വില ഒരുലക്ഷം !; ലക്ഷ്വറി ഫാഷനിലെ വിചിത്ര പരീക്ഷണം

അശ്രദ്ധ കൊണ്ട് ഷർട്ട് കരിഞ്ഞുപോയാൽ ഇനി വിഷമിക്കേണ്ടതില്ല, അതൊരു ലക്ഷ്വറി ഫാഷനാണെന്ന് പറഞ്ഞാൽ മതി! പ്രമുഖ ഫാഷൻ ബ്രാൻഡായ വെറ്റ്‌മെന്റ്സ് പുറത്തിറക്കിയ പുതിയ കരിഞ്ഞ പാടുള്ള ഷർട്ടും ഒരു ലക്ഷം രൂപയെന്ന വിലയും ശ്രദ്ധനേടുകയാണ്.
ലക്ഷ്വറി ഫാഷൻ ലോകത്തെ വിചിത്രമായ പരീക്ഷണങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇസ്തിരിയിടുമ്പോൾ അശ്രദ്ധ കൊണ്ട് സംഭവിക്കുന്ന ഒരു അബദ്ധത്തെ ഫാഷനായി അവതരിപ്പിച്ചാണ് 'വെറ്റ്‌മെന്റ്സ്' ഞെട്ടിച്ചിരിക്കുന്നത്. വൈറ്റ് അയണിങ് ബേൺ ഗ്രാഫിക് ഷർട്ട് എന്നാണ് വസ്ത്രത്തിന് പേര് നൽകിയിരിക്കുന്നത്. നെഞ്ചിനോട് ചേർന്നുള്ള പോക്കറ്റിന് മുകളിലായി ഇസ്തിരിപ്പെട്ടിയുടെ ആകൃതിയിൽ തുണി കരിഞ്ഞതുപോലെയുള്ള ഗ്രാഫിക് ഡിസൈനാണ് ഇതിലുള്ളത്. 1139 ഡോളറാണ് (ഏകദേശം 1.03 ലക്ഷം രൂപ) ഓവർസൈസ്ഡ് വെള്ള ഷർട്ടിന്റെ വില.
Swiss luxury label #Vetements has launched a plain white shirt featuring a printed iron burn mark on the pocket, priced at a staggering $1139, roughly ₹95k to over ₹1 lakh depending on exchange rates. Fashion has truly taken a bizarre turn 🤦🏾♂️ pic.twitter.com/SS1ORS3Iqx
— Harish M (@chnmharish) February 17, 2026
ഫാഷൻ ഇൻഡസ്ട്രി ക്രിയേറ്റിവിറ്റിയുടെ പേരിൽ അസംബന്ധങ്ങളാണ് കാട്ടിക്കൂട്ടുന്നതെന്ന് വിമർശകർ വാദിക്കുമ്പോൾ, ഇത്തരം പരീക്ഷണങ്ങൾ പരമ്പരാഗതമായ ശൈലികളെ വെല്ലുവിളിക്കാനുള്ളതാണെന്നാണ് ഫാഷൻ പ്രേമികളുടെ അഭിപ്രായം. ഇതിനു മുൻപും മുഷിഞ്ഞ വസ്ത്രങ്ങളും കീറിപ്പറിഞ്ഞ ഷൂസുകളുമൊക്കെ ലക്ഷങ്ങൾ വിലയിട്ട് പല ബ്രാൻഡുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്.
Content Highlights: Swiss-French fashion brand Vetements launches a $1000 shirt designed to look like it was iron burned.