ഇന്ത്യക്കാരനായ ഭര്‍ത്താവിന് സര്‍പ്രൈസ് നല്‍കാന്‍ മറാഠി പഠിച്ച് അമേരിക്കന്‍ യുവതി, ക്യൂട്ട് വീഡിയോ

കാന്‍ഡേസ് പങ്കുവെച്ച വീഡിയോയില്‍ നിന്ന്./ കാന്‍ഡേസും അനികേതും | Photo: instagram/ Aniket & Candacé
കാന്‍ഡേസ് പങ്കുവെച്ച വീഡിയോയില്‍ നിന്ന്./ കാന്‍ഡേസും അനികേതും | Photo: instagram/ Aniket & Candacé

ഇന്ത്യക്കാരനായ ഭര്‍ത്താവിനെ അദ്ഭുതപ്പെടുത്താനും അദ്ദേഹത്തെ സന്തോഷിപ്പിക്കാനും വേണ്ടി മറാഠി ഭാഷ പഠിച്ച് അമേരിക്കന്‍ യുവതി. ഇതിന്റെ വീഡിയോ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

കാന്‍ഡേസ് എന്ന യുവതിയാണ് ഭര്‍ത്താവ് അനികേതിനുവേണ്ടി മറാഠി പഠിക്കാന്‍ ശ്രമിച്ചത്. 'ശുഭ് സകാല്‍' എന്ന് കാന്‍ഡേസ് പറയുമ്പോള്‍ അദ്ഭുതപ്പെടുന്ന അനികേതിനെ വീഡിയോയില്‍ കാണാം. തുടര്‍ന്ന് സുഖമാണോ എന്നും രാത്രി അത്താഴത്തിന് കഴിക്കാന്‍ എന്താണെന്നും യുവതി മറാഠിയില്‍ ചോദിക്കുന്നുണ്ട്. താന്‍ ചിക്കന്‍ വിഭവം ഉണ്ടാക്കിയിട്ടുണ്ടെന്ന് ഭര്‍ത്താവ് പറയുമ്പോള്‍ അവര്‍ മറാഠിയില്‍ നന്ദി അറിയിക്കുകയും ചെയ്യുന്നു. 

'ഞാന്‍ അത്ര പെര്‍ഫെക്ടല്ല, എന്നാലും ശ്രമിക്കുന്നുണ്ട്' എന്ന ക്യാപ്ഷനോടെയാണ് യുവതി വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നാല് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതുവരെ 19 ലക്ഷം പേരാണ് കണ്ടത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് യുവതിയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. യുവതിക്ക് ഭര്‍ത്താവിനോട് പറയാന്‍ പറ്റുന്ന മറാഠി വാക്കുകളാണ് ചിലര്‍ കുറിച്ചത്‌.

'അദ്ദേഹം ഉള്ളില്‍ ഒരുപാട് അഭിമാനിക്കുന്നുണ്ട്' എന്നായിരുന്നു ഒരാളുടെ പ്രതികരണം. 'നിങ്ങള്‍ അദ്ദേഹത്തിന്റെ മാതൃഭാഷയില്‍ സംസാരിക്കുമ്പോള്‍ ആ മുഖത്തുണ്ടായ പുഞ്ചിരി അതിമനോഹരമാണ്' എന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു. 


 

Content Highlights: us woman learns marathi to surprise husband