സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ നൽകാൻ ത്രിപുര സർക്കാർ

പ്രതീകാത്മകചിത്രം | Photo: Gettyimages.in
പ്രതീകാത്മകചിത്രം | Photo: Gettyimages.in

അ​ഗർത്തല: സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ നൽകാനൊരുങ്ങി ത്രിപുര സർക്കാർ. ഇതുസംബന്ധിച്ച നിർദേശത്തിന് അം​ഗീകാരം നൽകിയതായി ത്രിപുര വിദ്യാഭ്യാസമന്ത്രി രതൻലാൽ നാഥ് അറിയിച്ചു. 

ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്കാണ് സാനിറ്ററി നാപ്കിൻ സൗജന്യമായി നൽകുക. ആർത്തവ ശുചിത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാ​ഗമായാണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു. 

കിഷോരി സുചിത അഭിയാൻ എന്ന പേരിൽ ആരംഭിക്കുന്ന പുതിയ പദ്ധതിക്ക് കീഴെ 1,68,252 വിദ്യാർഥികളാണ് ​ഗുണഭോക്താക്കളാവുക. മൂന്നുവർഷത്തെ കാലയളവിലേക്കായി സംസ്ഥാന ഖജനാവിൽ നിന്ന് മൂന്നരക്കോടിയിൽപ്പരം രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 

Content Highlights: Tripura Govt Approves Proposal To Provide Free Sanitary Napkins To Schoolgirls

Content Highlights: