‘ഞാൻ ഇന്ത്യക്കാരെ ജോലിക്കെടുക്കാറില്ല’- വീഡിയോ പങ്കുവെച്ച് യുഎസിലെ ഇന്ത്യൻ റസ്റ്ററന്റ് ഉടമ, വിമർശനം

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊണ്ടുവന്ന എച്ച് 1 ബി വിസ നിയമം പല ഇന്ത്യക്കാർക്കും തിരിച്ചടിയായിട്ടുണ്ട്. പലർക്കും യുഎസ് വിട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ഇപ്പോഴിതാ ഒരു ഇന്ത്യൻ-യുഎസ് റസ്റ്ററന്റ് ഉടമയും ഇതേ നിലപാട് എടുത്തിരിക്കുകയാണ്. ഇന്ത്യക്കാരെ ജോലിക്ക് എടുക്കില്ലെന്നാണ് റസ്റ്ററന്റ് ഉടമ വീഡിയോയിൽ പറയുന്നത്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു.
അമേരിക്കയിലെ ടെക്‌സസിലുള്ള ഒരു ഇന്ത്യൻ റസ്റ്റന്റ് ഉടമയായ രശ്മി ഭട്ട് എന്ന ഇന്ത്യക്കാരിയാണ് വീഡിയോയിലുള്ളത്. എന്തുകൊണ്ടാണ് താൻ ഇന്ത്യക്കാരെ ജോലിക്ക് എടുക്കാത്തത് എന്നാണ് അവർ വീഡിയോയിൽ പറയുന്നത്. 'മിക്ക ആളുകളും ഇന്ത്യൻ റസ്റ്ററന്റിൽ കയറുമ്പോൾ അവിടെ ജോലി ചെയ്യുന്ന എല്ലാവരും ഇന്ത്യക്കാരായിരിക്കണമെന്ന് കരുതുന്നു. പക്ഷേ ഞങ്ങൾ ഒരിക്കലും ഇന്ത്യക്കാരെ ജോലിക്കാരായി നിയമിക്കില്ല. ബിസിനസ് വളർത്തുന്നതിനൊപ്പം പ്രാദേശിക സമൂഹത്തിലെ ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ജീവനക്കാരിൽ പലും ഇന്ത്യൻ ഭക്ഷണം രുചിക്കുന്നത് ജോലിക്ക് ചേർന്നതിന് ശേഷമാണ്. സാംസ്‌കാരിക പശ്ചാത്തലത്തിന് അപ്പുറം വിശ്വാസ്യത, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള സന്നദ്ധത എന്നിനാണ് ഞങ്ങൾ മുൻതൂക്കം നൽകിയത്. ഇന്ന് ഇന്ത്യൻ ഭക്ഷണം വിളമ്പുന്ന ശക്തമായ ഒരു ടീം ഞങ്ങൾക്കുണ്ട്.'-വീഡിയോയിൽ അവർ പറയുന്നു.
നിമിഷങ്ങൾക്കുള്ളിൽ ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായി. പലരും അവരെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തി. 'നിങ്ങളുടെ നിയമന നയം ആകർഷകമാണ്. പക്ഷേ ഞങ്ങൾ ആധികാരിക ഭക്ഷണം കഴിക്കാനാണ് വരുന്നത്. ഇന്ത്യൻ പാചകക്കാരനില്ലെങ്കിൽ ഞാൻ അവിടെ നിന്ന് കഴിക്കില്ല'-എന്നായിരുന്നു ഒരു കമന്റ്. 'എന്റെ ഇന്ത്യൻ ഭക്ഷണം ഒരു ഇന്ത്യൻ വ്യക്തി പാചകം ചെയ്യുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്' എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.
Content Highlights: 7 Monk's Cafe owner Rashmi Bhat explains why she does not hire based on ethnicity., The restaurant prioritizes attitude, reliability, and local community employment., The policy has sparked a viral debate on social media regarding food authenticity., Bhat emphasizes building a team based on willingness to learn rather than cultural background.