'ഹൃദയം കീഴടക്കി വീട്ടിലെ പുതിയ അംഗം'; കുഞ്ഞിനെ ലാളിക്കുന്ന ചിത്രം പങ്കുവെച്ച് ശ്രീലീല

തെന്നിന്ത്യന്‍ താരം ശ്രീലീല അടുത്തിടെ കാര്‍ത്തിക് ആര്യന്റെ ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറിയിരുന്നു. നൃത്തച്ചുവടുകളോടെ ആരാധകരുടെ ഹൃദയം കീഴടക്കാറുള്ള നടി ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിലൂടെയും മനസ് കവര്‍ന്നിരിക്കുകയാണ്. വീട്ടിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തുന്നതാണ് ഈ പോസ്റ്റ്.
ഒരു പെണ്‍കുഞ്ഞിനെ ലാളിക്കുന്നതാണ് ചിത്രത്തിലുള്ളത്. ആദ്യ ചിത്രത്തില്‍ അവര്‍ കുഞ്ഞിന്റെ കവിളില്‍ സ്‌നേഹം ചുംബനം നല്‍കുന്നത് കാണാം. രണ്ടാമത്തെ ചിത്രത്തില്‍ ഇരുവരും ചിരിയോടെ നില്‍ക്കുന്നതാണ്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് ഇരുവരോടുമുള്ള സ്‌നേഹം കമന്റുകളായി കുറിച്ചത്. ഹൃദയം കീഴടക്കിയ ഈ കുഞ്ഞുപെണ്‍കുട്ടി ആരാണെന്നത് വ്യക്തമല്ല.
21-ാം വയസ്സില്‍ ഭിന്നശേഷിക്കാരായ രണ്ടുകുട്ടികളെ ശ്രീലീല ദത്തെടുത്തിരുന്നു. ഗുരു, ശോഭിത എന്നിങ്ങനെയാണ് ഈ കുട്ടികളുടെ പേരുകള്‍. 2022-ല്‍ അനാഥാലയം സന്ദര്‍ശിക്കുന്നതിനിടെയാണ് ശ്രീലീല ആദ്യമായി ഈ കുട്ടികളെ കാണുന്നത്. തുടര്‍ന്ന് അവരെ ദത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
2017-ല്‍ തെലുഗുവില്‍ ബാലതാരമായാണ് ശ്രീലീല സിനിമയിലെത്തുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ കന്നഡ സിനിമയായ 'കിസ്സി'ല്‍ നായികയായി. 'ഗുണ്ടൂര്‍ കാര'ത്തില്‍ മഹേഷ് ബാബുവിന്റെ നായികയായതാണ് ശ്രീലീലയ്ക്ക് ബ്രേക്കാവുന്നത്. സിനിമ പരാജയപ്പെട്ടെങ്കിലും, താരത്തിന്റെ നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു. നാലുവര്‍ഷം കൊണ്ടുതന്നെ തെലുഗു-കന്നഡ സിനിമയില്‍ ഒരിടം കണ്ടെത്താന്‍ കഴിഞ്ഞു അവര്‍ക്ക്. 'പുഷ്പ-2'-ലെ 'കിസിക്' എന്ന പാട്ടിലൂടെയാണ് പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് വളര്‍ന്നത്. ഈ പാട്ടില്‍ നൃത്തംചെയ്യുന്നതിനായി മാത്രം രണ്ടുകോടി രൂപ ശ്രീലീലയ്ക്ക് ലഭിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍.
കര്‍ണാടകയിലെ പ്രശസ്തയായ ഗൈനക്കോളജിസ്റ്റ് ഡോ.സ്വര്‍ണലതയുടെ മകളായ ശ്രീലീല ജനിച്ചത് അമേരിക്കയിലാണ്. അമ്മയുടെ പാത പിന്തുടര്‍ന്ന് ഡോക്ടറാവുകയെന്നതായിരുന്നു ശ്രീലീലയുടെയും ഇഷ്ടം. അങ്ങനെ എം.ബി.ബി.എസ് പൂര്‍ത്തിയാക്കുകയും ചെയ്തു. അതിനിടെയാണ് അവിചാരിതമായി സിനിമയിലെത്തുന്നത്.
Content Highlights: sreeleela welcomes baby girl in to her life