വേളാങ്കണ്ണി പള്ളിയും നാഗൂർ ദർഗയും സന്ദർശിച്ച് നടി ശോഭിത; ചിത്രങ്ങൾ

ശോഭിതാ ധുലിപാല നാഗൂർ ദർഗയിലും വേളാങ്കണ്ണി ചർച്ചിലും, ശോഭിതാ ധുലിപാല | Photos: instagram.com/sobhitad
ശോഭിതാ ധുലിപാല നാഗൂർ ദർഗയിലും വേളാങ്കണ്ണി ചർച്ചിലും, ശോഭിതാ ധുലിപാല | Photos: instagram.com/sobhitad

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ്, നിവിന്‍ പോളിയുടെ മൂത്തോന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് ശോഭിതാ ധുലിപാല. മണിരത്‌നം തമിഴിലൊരുക്കിയ പൊന്നിയന്‍ സെല്‍വന്റെ രണ്ട് ഭാഗങ്ങളിലും ശോഭിതയുണ്ടായിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ശോഭിത മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

Photos: instagram.com/sobhitad

കൂടാതെ ശ്രദ്ധേയമായ ചില വെബ്‌സീരിസുകളിലെ വേഷങ്ങളിലൂടെയും കല്‍ക്കി 2898 എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ ദീപികാ പദുക്കോണിന് ശബ്ദം നല്‍കിയും താരം കൈയടി നേടി.  നാഗചൈതന്യയാണ് ശോഭിതയുടെ ജീവിതപങ്കാളി. 

Photos: instagram.com/sobhitad

ശോഭിത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ജാതിമതഭേദമന്യെ വിശ്വാസികള്‍ എത്തിച്ചേരുന്ന രണ്ട് ദേവാലയങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ശോഭിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളികള്‍ക്ക് ഏറെ പരിചിതമായ തമിഴ്‌നാട്ടിലെ നാഗപട്ടണത്തുള്ള വേളാങ്കണ്ണി മാതാവിന്റെ പള്ളിയിലും തഞ്ചാവൂരിലെ നാഗൂര്‍ ദര്‍ഗയും സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളാണ് ശോഭിത പങ്കുവെച്ചത്. 

Photos: instagram.com/sobhitad

രണ്ട് ദേവാലയങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് പുറമെ സമീപത്തെ ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അതിനെ തള്ളിക്കളയരുത്, അത് വിട്ടുപോകുമ്പോള്‍ ദുഃഖിക്കരുത്' എന്ന ഉദ്ധരണിയും ചിത്രങ്ങള്‍ക്കൊപ്പമുണ്ട്. ജമൈക്കന്‍ ആത്മീയാചാര്യനായ മൂജിയുടെ വാക്കുകളാണ് ഇത്. 

Photos: instagram.com/sobhitad

Content Highlights: Actress Sobhita Dhulipala shares pictures from Velankanni Church and Nagore Dargah