ലോകകപ്പ് താരങ്ങൾക്കൊപ്പം ഹൽദി ആഘോഷമാക്കി സ്മൃതി മന്ദാന; ഏറ്റെടുത്ത് ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായി. സഹതാരത്തിൻ്റെ ഹൽദി ആഘോഷത്തിൽ പങ്കെടുക്കാൻ വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമംഗങ്ങളും എത്തിയിരുന്നു. വാദ്യമേളങ്ങൾക്കൊപ്പം താരങ്ങൾ ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്.
റിച്ച ഘോഷ്, ശ്രേയങ്ക പാട്ടീൽ, റേണുക സിംഗ്, ശിവാലി ഷിൻഡെ, റാധ യാദവ്, ജെമിമ റോഡ്രിഗസ് തുടങ്ങിയവർ ഹൽദി ആഘോഷത്തിൻ്റെ ഭാഗമായി നൃത്തം ചെയ്യുന്നത് ശഫാലി വർമ പങ്കുവെച്ച വീഡിയോയിൽ കാണാം. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സഹതാരം ശ്രേയങ്ക പാട്ടീലും മഹാരാഷ്ട്ര പ്രീമിയർ ലീഗിലെ റത്നഗിരി ജെറ്റ്സ് സഹതാരം ശിവാലി ഷിൻഡെയും ചടങ്ങിലുണ്ടായിരുന്നു.
ഞായാറാഴ്ചയാണ് സംഗീത സംവിധായകനായ പലഷ് മുച്ഛാലുമായുള്ള സ്മൃതിയുടെ വിവാഹം.
പലാശ് മുഛലുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് സ്മൃതി തന്നെയാണ് സ്ഥിരീകരിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
പ്രൊഫഷണല്‍ ഗായകനും സംഗീത സംവിധായകനുമാണ് 28-കാരനായ പലാഷ്. സീഫൈവില്‍ സംപ്രേക്ഷണം ചെയ്ത അര്‍ഥ് എന്ന വെബ് സീരീസും പലാഷ് സംവിധാനം ചെയ്തിട്ടുണ്ട്. രാജ്പാല്‍ യാദവും റുബീന ദിലകും അഭിനയിച്ച ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരവും പലാഷ് നേടി.
Content Highlights: Indian cricketer Smriti Mandhana`s wedding celebrations have started!