പരമാവധി ഇലാസ്തികതയും മൃദുത്വവും; 8000 രൂപയുടെ പ്രീമിയം കോണ്ടം വിപണിയില്‍

സ്‌കിന്‍ കോണ്ടത്തിന്റെ ബോക്‌സ്‌ | Photo: SKYN
സ്‌കിന്‍ കോണ്ടത്തിന്റെ ബോക്‌സ്‌ | Photo: SKYN

ബ്രാന്‍ഡുകളോട് താത്പര്യമില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഹാന്‍ഡ് ബാഗുകളും ഷൂസും വസ്ത്രങ്ങളുമെല്ലാം ബ്രാന്‍ഡ് സാധനങ്ങള്‍തന്നെ വാങ്ങാണ് ആളുകള്‍ ശ്രമിക്കുക. എന്നാല്‍ ഇക്കൂട്ടത്തിലേക്ക് പുതിയൊരു ഉത്പന്നം കൂടി എത്തിയിരിക്കുകയാണ്. ആഡംബര, പ്രീമിയം കോണ്ടങ്ങള്‍ പുറത്തിരിക്കുകയാണ് സ്‌കിന്‍ (SKYN) എന്ന കമ്പനി.

ലോകത്തെ ഏറ്റവും കനം കുറഞ്ഞ (അള്‍ട്രാ തിന്‍) പോളിഐസോപ്രീന്‍ കോണ്ടമാണ് ഇതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഐസോപ്രീന്‍ എന്നറിപ്പെടുന്ന പ്രകൃതിദത്തമായ സംയുക്തം കൊണ്ടാണ് ഈ കോണ്ടം നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ലൈംഗികബന്ധത്തിനിടയില്‍ മറ്റു കോണ്ടത്തേക്കള്‍ കൂടുതല്‍ സ്പര്‍ശനേഷി ലഭിക്കും. ലൈംഗികാനന്ദം എന്ന ആശയം പുനര്‍നിര്‍വചിക്കുന്ന തരത്തിലാണ് ഈ കോണ്ടം തയ്യാറാക്കിയിരിക്കുന്നതെന്നും പരമാവധി ഇലാസ്തികതയും മൃദുത്വവും ലഭിക്കുമെന്നും നിര്‍മാതാക്കള്‍ പറയുന്നു. 

പ്രീമിയം ബ്രാന്‍ഡായതിനാല്‍തന്നെ സാധാരണ കോണ്ടങ്ങളേക്കള്‍ കൂടുതല്‍ വിലയും ഇതിന് നല്‍കണം. പത്തെണ്ണം വരുന്ന ഒരു ബോക്‌സിന് 100 ഡോളറാണ് വില. അതായത് ഏകദേശം 8356 രൂപ. കറുപ്പും സ്വര്‍ണനിറവുമുള്ള ഫോയില്‍ റാപ്പറില്‍ പൊതിഞ്ഞുവെച്ച കോണ്ടങ്ങള്‍ വെല്‍വെറ്റിന്റെ കാര്‍ബോര്‍ഡ് ബോക്‌സിലാക്കിയാണ് വിപണിയിലെത്തുന്നത്.


 

Content Highlights: SKYN launches new luxury condoms