'വീണ്ടുമൊരു ബാല്യം സമ്മാനിക്കാന്‍ പേരക്കുട്ടികള്‍ക്ക് കഴിയും'; മനോഹര വീഡിയോ പങ്കുവെച്ച് സുജാത

സുജാത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ sujatha
സുജാത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ sujatha

പേരക്കുട്ടികളോടൊപ്പം എപ്പോഴും സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മുത്തച്ഛനും മുത്തശ്ശിയും. അവര്‍ക്കൊപ്പം കളിച്ചും കൂട്ടുകൂടിയുമെല്ലാം അവര്‍ ജീവിതം ആനന്ദകരമാക്കും. ഇത്തരത്തില്‍ ഒരു മനോഹര വീഡിയോയാണ് ഗായിക സുജാത മോഹന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

പേരക്കുട്ടി ശ്രേഷ്ഠയ്‌ക്കൊപ്പം സുജാതയും ഭര്‍ത്താവ് മോഹനും  പ്ലേ ഗ്രൗണ്ടിലെ സ്ലൈഡില്‍ കളിക്കുന്നതാണ് ഈ വീഡിയോയിലുള്ളത്. മുത്തശ്ശിക്ക് ധൈര്യം പകരാനായി ശ്രേഷ്ഠ കൈകളില്‍ പിടിക്കുന്നതും സ്ലൈഡിലൂടെ മൂന്നു പേരും ഊര്‍ന്നിറങ്ങുന്നതും വീഡിയോയില്‍ കാണാം. 'വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സ്ലൈഡില്‍ കയറി' എന്ന ക്യാപ്ഷനോടെയാണ് സുജാത വീഡിയോ പോസ്റ്റ് ചെയ്തത്. 

ഇതിന് താഴെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കമന്റ് ചെയ്തത്. നിങ്ങള്‍ ശരിക്കും മാതൃകാ മുത്തശ്ശനും മുത്തശ്ശിയുമാണെന്നും ബേബി സുജാത എന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. മുത്തച്ഛനും മുത്തശ്ശിക്കും വീണ്ടുമൊരു ബാല്യം സമ്മാനിക്കാന്‍ കൊച്ചുമക്കള്‍ക്ക് കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഈ വീഡിയോയെന്നും ആളുകള്‍ പറയുന്നു. ഗായികമാരാരായ സിതാര കൃഷ്ണകുമാര്‍, രഞ്ജിനി ജോസ് തുടങ്ങിയവരും വീഡിയോ കണ്ട് ഹാര്‍ട്ട് ഇമോജി കമന്റ് ചെയ്തിട്ടുണ്ട്.  

സുജാതയുടേയും മോഹന്റേയും മകളും ഗായികയുമായ ശ്വേതയുടേയും അശ്വിന്‍ ശശിയുടേയും മകളാണ് ശ്രേഷ്ഠ. 2017-ലാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. 

Content Highlights: singer sujatha mohan shares playtime video with grand daughter