'ജീവിതം ആസ്വദിക്കാനുള്ളതാണ്'; മഞ്ഞ ഗൗണില്‍ മഴ നനഞ്ഞ് സയനോരയുടെ മനോഹര നൃത്തം

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഗായിക സയനോര. തന്റെ സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങളും സംഗീത വിശേഷങ്ങളുമെല്ലാം സയനോര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. യാത്രക്കിടയില്‍ എടുത്ത മനോഹരമായ ചിത്രങ്ങളും താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കാണം.
ഇപ്പോഴിതാ ഒരു മനോഹരമായ വീഡിയോ കൂടി പങ്കുവെച്ചിരിക്കുകയാണ് ഗായിക. നടുറോഡില്‍ നൃത്തം ചെയ്ത് ആര്‍ത്തുല്ലസിക്കുന്ന സയനോരയാണ് ഈ വീഡിയോയിലുള്ളത്. ഫോര്‍ട്ട് കൊച്ചിയിലെ ആളൊഴിഞ്ഞ റോഡില്‍ മഴയുടെ പശ്ചാത്തലത്തിലായിരുന്നു നൃത്തം. രാത്രിയില്‍ എടുത്ത ഈ വീഡിയോയില്‍ മഞ്ഞ സ്ലീവ്‌ലെസ് ഗൗണാണ് സയനോര ധരിച്ചിരിക്കുന്നത്.
'ചാറ്റല്‍ മഴ, സ്വപ്‌നതുല്ല്യമായ കാറ്റ്, പിന്നെ ഞാനും' എന്ന ക്യാപ്ഷനോടെയാണ് സയനോര നൃത്ത വീഡിയോ പങ്കുവെച്ചത്. ഇതിന് താഴെ റിമി ടോമി, ശില്‍പ ബാല, ഷഫ്‌ന തുടങ്ങിയ സെലിബ്രിറ്റികള്‍ കമന്റുകളിലൂടെ സ്‌നേഹം അറിയിച്ചു.
Content Highlights: singer sayanora philip shares dancing video