ശുഭ്മാന്‍ ഗില്ലും ബോളിവുഡ് താരവും പ്രണയത്തിന്റെ ബൗണ്ടറിയിലോ? ആരാണ് അവ്‌നീത് കൗര്‍?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങളില്‍ പ്രധാനിയാണ് ശുഭ്മാന്‍ ഗില്‍. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകന്‍ കൂടിയാണ് ഗില്‍. കഴിഞ്ഞദിവസം നടന്ന രാജസ്ഥാനെതിരായ മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഗുജറാത്ത് വമ്പന്‍ വിജയമാണ് നേടിയത്. ഇപ്പോഴിതാ, ഒരു ബോളിവുഡ് താരത്തിനൊപ്പം പ്രണയത്തിന്റെ ബൗണ്ടറി കടന്നിരിക്കുകയാണ് ശുഭ്മാന്‍ ഗില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ബോളിവുഡ് നടി അവ്‌നീത് കൗറാണ് ശുഭ്മാന്‍ ഗില്ലിന്റെ പ്രണയിനി എന്നാണ് റിപ്പോര്‍ട്ടുകളിലെ സൂചന. നേരത്തേ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരത്തിനായി അവ്‌നീത് കൗര്‍ ദുബായിലെത്തിയപ്പോള്‍ മുതല്‍ തന്നെ ഇരുവരും ഡേറ്റിങ്ങിലാണെന്ന കിംവദന്തികള്‍ കേട്ടുതുടങ്ങിയിരുന്നു.
ഗില്ലിന്റെ പിറന്നാള്‍ ദിനത്തില്‍ ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ആശംസ നേര്‍ന്നതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. 'ശുഭ്‌നീത്' എന്ന ഹാഷ് ടാഗാണ് ഇരുവരുടേയും പ്രണയത്തെ അടയാളപ്പെടുത്താനായി സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്നത്.
അവ്നീത് പങ്കുവെച്ച
ഇൻസ്റ്റഗ്രാം സ്റ്റോറി
'മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നത് തുടരൂ. നിന്നേക്കുറിച്ചോര്‍ത്ത് എല്ലായ്‌പ്പോഴും അഭിമാനിക്കുന്നു.' -എന്നാണ് താരം അന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇന്‍സ്റ്റഗ്രാമിലെ ഇരുവരുടേയും ഒരേപോലുള്ള ലൈക്കുകള്‍, ലൊക്കേഷനുകള്‍ എന്നിവയെല്ലാം പ്രണയകഥയ്ക്ക് ആക്കം കൂട്ടി. 'അവ്‌നീത് കൗര്‍ ശുഭ്മാന്‍ ഗില്‍ അപ്‌ഡേറ്റ്‌സ്' എന്ന കീവേഡ് സെര്‍ച്ച് എഞ്ചിനുകളില്‍ ട്രെന്‍ഡിങ്ങാകുക പോലും ചെയ്തു.
എന്നാല്‍ ഗില്‍-കൗര്‍ ഡേറ്റിങ് വെറും കെട്ടുകഥയാണെന്ന് പറയുന്നവരുമുണ്ട്. രാഘവ് ശര്‍മ്മ എന്ന നിര്‍മ്മാതാവുമായി അവ്‌നീത് പ്രണയത്തിലാണെന്നാണ് ചില ആരാധകര്‍ പറയുന്നത്. അതേസമയം ഗില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകളായ സാറയുമായി പ്രണയത്തിലാണെന്നും നേരത്തേ പലരും പറഞ്ഞിരുന്നു.
ആരാണ് അവ്‌നീത് കൗര്‍?
ഹിന്ദി ടെലിവിഷന്‍ ഷോകള്‍, ചലച്ചിത്രങ്ങള്‍, ഒടിടി ഷോകള്‍, മ്യൂസിക് വീഡിയോകള്‍ എന്നിവയിലൂടെ പ്രേക്ഷകമനസുകളില്‍ ഇടംപിടിച്ച താരമാണ് അവ്‌നീത് കൗര്‍. 2001 ഒക്ടോബര്‍ 13-ന് പഞ്ചാബിലെ ജലന്ധറില്‍ ജനിച്ച അവ്‌നീത് മുംബൈയിലാണ് വളര്‍ന്നത്.
2010-ല്‍ തന്റെ എട്ടാം വയസിലാണ് കൗര്‍ കരിയര്‍ തുടങ്ങിയത്. ഡാന്‍സ് ഇന്ത്യ ഡാന്‍സ് ലിറ്റില്‍ സ്റ്റാര്‍സ്, ഡാന്‍സ് കാ സൂപ്പര്‍ സ്റ്റാര്‍സ് എന്നീ റിയാലിറ്റി ഷോകളിലൂടെ സ്വീകരണമുറികളിലെത്തിയ അവ്‌നീത് കൗര്‍ 2012-ല്‍ ടിവി സീരിയലിലൂടെ അഭിനയരംഗത്തെത്തി. 2014-ല്‍ പ്രദീപ് സര്‍ക്കാരിന്റെ മര്‍ദാനി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. നിലവില്‍ ഹോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് കൗര്‍. മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിലെ ഏറ്റവും പുതിയ ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.
Content Highlights: Who is Avneet Kaur, the actor rumoured to be dating cricketer Shubman Gill?