നടി രശ്മിക മന്ദന്നയോട് 'ക്രഷ്'; താന്‍ അറിഞ്ഞ കാര്യമല്ലെന്ന് ശുഭ്മാന്‍ ഗില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്‍ കരിയറിലെ മികച്ച ഫോമിലാണ് ഇപ്പോഴുള്ളത്. ഇതിനൊപ്പം താരത്തിന്റെ പ്രണയ ജീവിതവും വാര്‍ത്തകളില്‍ നിറയുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറാ തെണ്ടുല്‍ക്കറുമായും ബോളിവുഡ് താരം സാറ അലി ഖാനുമായുമെല്ലാം ശുഭ്മാന്റെ പേര് ചേര്‍ത്തുവായിക്കപ്പെട്ടിരുന്നു.
തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന നടി രശ്മിക മന്ദന്നയാണ് ഈ പട്ടികയിലെ പുതിയ പേര്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രശ്മികയോട് 'ക്രഷ്' തോന്നിയിട്ടുണ്ടെന്ന് ശുഭ്മാന്‍ പറഞ്ഞു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് നിഷേധിച്ച് ശുഭ്മാന്‍ രംഗത്തെത്തി.
ഏത് മാധ്യമവുമായി സംസാരിച്ചപ്പോഴാണ് ഇങ്ങനെ പറഞ്ഞതെന്നും സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും ഇന്ത്യന്‍ യുവതാരം വ്യക്തമാക്കുന്നു. ഒപ്പം ആശയക്കുഴപ്പം അര്‍ഥമാക്കുന്ന ഒരു സ്‌മൈലിയും താരം ചേര്‍ത്തിട്ടുണ്ട്. ഇന്‍സ്റ്റന്റ് ബോളിവുഡ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വാര്‍ത്ത വന്നത്. ഇതിന് താഴെ കമന്റ് ചെയ്തായിരുന്നു ശുഭ്മാന്റെ പ്രതികരണം.
ഇതിന് താഴെ മറ്റ് രസകരമായ കമന്റുകളുമുണ്ട്. ഇത് അറിഞ്ഞാല്‍ നടന്‍ വിജയ് ദേവരകൊണ്ട സഹിക്കില്ലെന്നും ശുഭ്മാന്റെ ലൊക്കേഷന്‍ വിജയ് അന്വേഷിക്കുന്നുണ്ടെന്നുമെല്ലാം ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. അവള്‍ വിജയിയുടെ സ്വന്തമാണ് എന്നായിരുന്നു മറ്റൊരു കമന്റ്.
നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഗില്‍. വ്യാഴാഴ്ച്ച അഹമ്മദാബാദിലാണ് നാലാം ടെസ്റ്റ്.
Content Highlights: shubman gill breaks silence on rumours of rashmika mandanna being his latest crush