‘ഇഷ്ടം തോന്നിയത് കുസൃതി നിറഞ്ഞ കണ്ണുകളോട്...’; ശിഖർ ധവാന്റേയും സോഫി ഷൈനിന്റേയും പ്രണയകഥ

#Lifestyle Desk
ശിഖർ ധവാനും സോഫി ഷൈനും | Photos: instagram
ശിഖർ ധവാനും സോഫി ഷൈനും | Photos: instagram

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും അയർലൻഡിൽ നിന്നുള്ള സോഫി ഷൈനും കഴിഞ്ഞദിവസമാണ് വിവാഹിതരായത്. ശിഖർ ധവാന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. 2023-ലാണ് ആദ്യഭാര്യ അയേഷാ മുഖർജിയും ശിഖർ ധവാനും വിവാഹമോചിതരായത്. 11 വർഷമാണ് ഇരുവരും ഒന്നിച്ച് ജീവിച്ചത്. ഇതിന് ശേഷമാണ് ധവാൻ സോഫിയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടേയും വിവാഹവാർത്തയ്‌ക്കൊപ്പം മനോഹരമായ പ്രണയകഥയും ഇപ്പോൾ ചർച്ചയാകുകയാണ്.

ദുബായിൽ വെച്ചാണ് ശിഖർ ധവാനും സോഫി ഷൈനും ആദ്യമായി കണ്ടുമുട്ടിയത്. ധവാൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ദുബായിലെ ഒരു റെസ്റ്ററന്റിൽ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയത്. അത് വളരെ മനോഹരമായ നിമിഷമായിരുന്നു.' -ആദ്യ കൂടിക്കാഴ്ചയെ കുറിച്ചുള്ള ധവാന്റെ വാക്കുകൾ. 'കാംഫ്‌ളാഷ് പാന്റും ജാക്കറ്റുമായിരുന്നു സോഫിയുടെ വേഷം. അവളെ കാണാൻ വളരെ ഭംഗിയായിരുന്നു.' -താരം തുടർന്നു.

Don’t Miss: വിവാഹാഘോഷത്തിനിടെ 'ധുരന്ധറി'ലെ ഗാനത്തിന് ചുവടുവെച്ച് ശിഖർ ധവാനും സോഫി ഷൈനും | VIDEO

പിന്നീട് ശിഖർ ധവാനേയും ഒരു 'അജ്ഞാത യുവതി'യേയും ഒന്നിച്ച് പലതവണ വിമാനത്താവളത്തിൽ കണ്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. ധവാൻ പ്രണയത്തിന്റെ ഇന്നിങ്‌സ് ആരംഭിച്ചുവെന്ന് ഇതോടെ കിംവദന്തികൾ പരന്നു. ദുബായിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കിടെ ഇരുവരേയും ഒന്നിച്ച് കണ്ടതോടെ പ്രണയാഭ്യൂഹം ശക്തമായി. ശിഖർ ധവാനായിരുന്നു ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസഡർ. ഇന്ത്യയിലെത്തുമ്പോൾ ശിഖർ ധവാനൊപ്പമാണ് സോഫി താമസിച്ചിരുന്നത്. ഐപിഎല്ലിലെ പഞ്ചാബ് കിങ്‌സിന്റെ മത്സരങ്ങൾ കാണാനായി സോഫി പതിവായി ഇന്ത്യയിലെത്തുമായിരുന്നു.

ശിഖർ ധവാന്റെ കണ്ണുകളാണ് തന്നെ ആകർഷിച്ചത് എന്ന് സോഫി പറഞ്ഞിട്ടുണ്ട്. ഒരു സ്‌കിൻ കെയർ ഉത്പന്നത്തിന്റെ പ്രൊമോഷണൽ വീഡിയോയ്ക്കിടെയാണ് സോഫി ഷൈൻ ഇക്കര്യം പറഞ്ഞത്. 'കുസൃതി നിറഞ്ഞ കണ്ണുകളാണ് അദ്ദേഹത്തിന്റേത്' എന്നാണ് സോഫി ഇതേക്കുറിച്ച് പറഞ്ഞത്.

ആരാണ് സോഫി ഷൈൻ?

യുഎസ് കമ്പനിയായ നോർത്തേൺ ട്രസ്റ്റ് കോർപ്പറേഷന്റെ രണ്ടാം വൈസ് പ്രസിഡന്റ് (പ്രൊഡക്ട് കൺസൾട്ടന്റ്) ആണ് സോഫി ഷൈൻ. അയർലൻഡിലെ കാസ്റ്റ്ലെറോയ് കോളേജിൽ നിന്നാണ് സോഫി ബിരുദമെടുത്തത്. ലിമെറിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മാർക്കറ്റിങ് ആൻഡ് മാനേജ്മെന്റിൽ ബിരുദാനന്തരബിരുദവും സോഫി നേടി. യുഎഇയിലാണ് സോഫി ജോലി ചെയ്യുന്നത്.

Also Read: ഇനി ജീവിതത്തിന്റെ പുതിയ ഇന്നിങ്‌സ്; ശിഖർ ധവാനും സോഫി ഷൈനും വിവാഹിതരായി

Content Highlights: As Shikhar Dhawan begins his second innings with Sophie Shine, their enchanting love story has taken social media by storm. The couple first met at a restaurant in Dubai, where Dhawan was instantly struck by Sophie's style and beauty. Sophie later revealed that it was the cricketer's "mischievous eyes" that drew her in. From being a mystery woman at airports to cheering for Punjab Kings in the IPL, Sophie has been Dhawan’s constant support before they officially tied the knot in Delhi.