ആറ് വർഷത്തെ പ്രണയം, സീരിയൽ താരം വി.എസ് സൗമ്യ വിവാഹിതയായി

ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ സീരിയൽ താരം വി.എസ് സൗമ്യ വിവാഹിതയായി. ഫിറ്റ്നസ് ട്രെയ്നർ ഗൗതമാണ് വരൻ. ഗുരുവായൂരിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിയായ സൗമ്യ സോഷ്യൽ മീഡിയയിലും സജീവമാണ്. സ്കൂൾ-കോളേജ് കാലഘട്ടത്തിൽ കായികതാരം എന്ന നിലയിൽ ശ്രദ്ധേയയായ സൗമ്യ പോൾവോൾട്ടിൽ ദേശീയ തലത്തിൽ വെങ്കല മെഡൽ നേടിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ ശേഷമാണ് സൗമ്യയെ തേടി സീരിയലിൽ അവസരങ്ങളെത്തുന്നത്. ടീച്ചറമ്മ എന്ന സീരിയലിലെ കനി എന്ന കഥാപാത്രവും ലേഡീസ് റൂം എന്ന പരമ്പരയിലെ കല്ലു എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. രഞ്ജിത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓർഡർ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് സൗമ്യ.
Content Highlights: Actress VS Soumya married fitness trainer Gautham after a 6-year relationship., The wedding ceremony was held at the Guruvayur temple., Soumya is known for her roles in Teacheramma and Ladies Room., She is a former national-level pole vault bronze medalist., Set to make her big-screen debut in Ranjith's Law and Order.