ഒളിമ്പ്യ ചേച്ചിയായി; സെറീനയ്ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു

സെറീന വില്ല്യംസ് അലക്‌സിസ് ഒഹാനിയനൊപ്പം/ അനിയത്തിയെ ആദ്യമായി കാണുന്ന ഒളിമ്പിയ | Photo: instagram/ serena williams
സെറീന വില്ല്യംസ് അലക്‌സിസ് ഒഹാനിയനൊപ്പം/ അനിയത്തിയെ ആദ്യമായി കാണുന്ന ഒളിമ്പിയ | Photo: instagram/ serena williams

ടെന്നീസ് താരം സെറീന വില്ല്യംസിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു. അദിറ റിവര്‍ ഒഹാനിയന്‍ എന്നാണ് പെണ്‍കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. സെറീന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. 

കുഞ്ഞിനും ഭര്‍ത്താവും റെഡ്ഡിറ്റ് സഹസ്ഥാപകനുമായ അലക്‌സിസ് ഒഹാനിയനും ആദ്യ കുഞ്ഞ് അലക്‌സിസ് ഒളിമ്പിയ ഒഹാനിയനുമൊപ്പമുള്ള ചിത്രവും സെറീന പോസ്റ്റ് ചെയ്തു. 23 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ സെറീന 2017-ലാണ് ആദ്യ കുഞ്ഞ് ഒളിമ്പിയക്ക് ജന്മം നല്‍കിയത്.  

2017 നവംബര്‍ 16-നാണ് സെറീന അലെക്സിസ് ഒഹാനിയനെ വിവാഹം ചെയ്തത്. 2015-ല്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലായിരുന്നു. 2016 ഡിസംബറില്‍ ഒഹാനിയന്‍ സെറീനയെ ജീവിതത്തിലേക്ക് ക്ഷണിച്ചു. 2017 സെപ്റ്റംബറില്‍ ഇരുവര്‍ക്കും കുഞ്ഞ് പിറക്കുകയും നവംബറില്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. 

Content Highlights: serena williams and alexis ohanian welcome second child