1.2 മില്യൺ ഡോളറിന്റെ സാമ്പത്തിക തട്ടിപ്പ്; സെലീന ഗോമസിനും മാനസികാരോഗ്യ സ്റ്റാർട്ടപ്പിനുമെതിരെ കേസ്

പ്രശസ്ത പോപ്പ് ഗായികയും നടിയുമായ സെലീന ഗോമസ് , അവരുടെ അമ്മ മാൻഡി ടീഫി, ഒപ്പം അവരുടെ മാനസികാരോഗ്യ സ്റ്റാർട്ടപ്പായ 'വണ്ടർമൈൻഡ് ഗ്ലോബൽ' എന്നിവർക്കെതിരെ കേസ്. നിക്ഷേപകരിൽ നിന്ന് പണം തട്ടിയെടുക്കുകയും കമ്പനിയുടെ പ്രൊമോഷനും പ്രവർത്തനങ്ങൾക്കും നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരിക്കുകയും ചെയ്തു എന്നാരോപിച്ചാണ് ഡെലവെയറിലെ ഫെഡറൽ കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
ഡിപ്രഷൻ, വിഷാദരോഗം, മറ്റ് മാനസികാരോഗ്യ വെല്ലുവിളികൾ എന്നിവയെക്കുറിച്ച് മുൻപും പരസ്യമായി സംസാരിച്ചിട്ടുള്ള വ്യക്തിയാണ് സെലീന ഗോമസ്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന ആളുകൾക്ക് മാനസിക പിന്തുണയും കൃത്യമായ ഗൈഡൻസും നൽകുക എന്ന ലക്ഷ്യത്തോടെയാണ് 2021-ൽ സെലീനയും അമ്മ മാൻഡി ടീഫിയും ചേർന്ന് വണ്ടർമൈൻഡ് ഗ്ലോബൽ സ്ഥാപിച്ചത്.
വണ്ടർമൈൻഡ് കമ്പനിയിൽ ഏകദേശം ഏകദേശം 10 കോടിയിലധികം രൂപ(1.2 മില്യൺ) നിക്ഷേപിച്ച നിക്ഷേപകരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള വീഴ്ചയാണ് കേസിന് കാരണമായിരിക്കുന്നത്. കമ്പനിയുടെ പ്രധാന പ്രൊമോട്ടറും ഫേസുമാകുമെന്ന് വാഗ്ദാനം ചെയ്ത സെലീന, വണ്ടർമൈൻഡിന്റെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയോ കമ്പനിയെ മുന്നോട്ട് നയിക്കാനുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയോ ചെയ്തില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.
മാനസികാരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 2021-ൽ ആരംഭിച്ച ഈ സംരംഭം, പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും തങ്ങളുടെ പണം ദുരുപയോഗം ചെയ്തുവെന്നുമാണ് നിക്ഷേപകരുടെ പ്രധാന പരാതി.
സെലീനയുടെ പ്രശസ്തിയും വലിയ ആരാധകവൃന്ദവും കണക്കിലെടുത്താണ് നിരവധി നിക്ഷേപകർ ഈ സംരംഭത്തിലേക്ക് കടന്നുവന്നത്. എന്നാൽ, നിലവിലെ നിയമനടപടികൾ സെലീനയുടെ സംരംഭക പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
റിപ്പോർട്ട് ചെയ്തതനുസരിച്ച്, വ്യാഴാഴ്ചയാണ് നിക്ഷേപകർ ഡെലവെയർ ഫെഡറൽ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ സെലീന ഗോമസോാ അവരുടെ വക്താക്കളോ ഇതുവരെ പരസ്യമായ പ്രതികരണങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല.
Content Highlights: Selena Gomez and her mother Mandy Teefey sued over a $1.2 million investment fraud., The lawsuit was filed by investors in a Delaware federal court., Wondermind Global, a mental health startup founded in 2021, is at the center of the controversy., Investors claim Selena failed to promote the company and fulfill her commitments as promised.