'ആരവങ്ങളും ആള്‍ക്കൂട്ടവുമില്ലാതെ'; സീമ വിനീതും നിശാന്തും വിവാഹിതരായി

സാമൂഹികമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സുള്ള മേക്കപ്പ് ആര്‍ടിസ്റ്റാണ് സീമ വിനീത്. ആര്‍ഭാടങ്ങളേതുമില്ലാതെ താനും നിശാന്തുമായുള്ള വിവാഹം കഴിഞ്ഞതായി സാമൂഹികമാധ്യമത്തിലൂടെത്തന്നെ അറിയിച്ചിരിക്കുകയാണ് സീമ വിനീത്. കൊട്ടും കുരവയും ആരവങ്ങളും ആള്‍ക്കൂട്ടവുമില്ലാതെ ഒടുവില്‍ ഒദ്യോഗികമായി വിവാഹിതരായി എന്നാണ് ഇരുവരും ചേര്‍ന്നുള്ള ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റില്‍ സീമ കുറിച്ചിരിക്കുന്നത്.
കൈയില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് പിടിച്ചിരിക്കുന്ന ഫോട്ടോയും നിശാന്തുമൊത്ത് സദ്യ കഴിയ്ക്കുന്നതിന്റെ ഫോട്ടോയുമാണ് കുറിപ്പിനോടൊപ്പം സീമ വിനീത് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേര്‍ ഇരുവര്‍ക്കും ആശംസ നേര്‍ന്നെത്തുകയാണ്. കുറേക്കാലമായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹനിശ്ചയത്തിന്റെ വിവരവും സാമൂഹിക മാധ്യമത്തിലൂടെയാണ് സീമ വിനീത് പങ്കുവെച്ചത്.
ഇരുവരും വീട്ടുകാരും കൂടിയുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങളും സീമ വിനീത് പങ്കുവെച്ചിരുന്നു.
Content Highlights: Seema Vineeth And Nishant Wedding