'ആശ്ചര്യമുണർത്തുന്ന ഒരു സ്ത്രീയായി നീ...'; മകളുടെ 27-ാം ജന്മദിനത്തിൽ ആശംസനേർന്ന് ക്രിക്കറ്റ് ഇതിഹാസം

മകള്‍ സാറ തെണ്ടുല്‍ക്കറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് സച്ചിൻ മകൾക്ക് ആശംസകൾ നേർന്നത്.
'ഒരു കൊച്ചു വിസ്മയത്തില്‍നിന്ന് ആശ്ചര്യമുണർത്തുന്ന ഒരു സ്ത്രീയായി നീ വളര്‍ന്നു. ജീവിതത്തില്‍ നിന്നെ ലഭിക്കാനിടയായതില്‍ എത്ര ഭാഗ്യവാനാണെന്ന് ഞാന്‍ എപ്പോഴും അത്ഭുതപ്പെടുന്നു. ഓരോ ദിവസവും നീ എന്റെ ഹൃദയത്തെ സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുന്നു', സാറയ്ക്ക് ജന്മദിനാശംസ നേര്‍ന്നുകൊണ്ടുള്ള കുറിപ്പില്‍ സച്ചിന്‍ പറയുന്നു.
സാറയുടെ 27-ാം ജന്മദിനത്തിലാണ് ഹൃദയസ്പര്‍ശിയായ കുറിപ്പോടെ സച്ചിന്‍ സാമൂഹികമാധ്യമങ്ങളിലൂടെ ആശംസനേര്‍ന്നത്. സാറ കുഞ്ഞായിരിക്കുമ്പോഴുള്ള ചിത്രവും മുതിര്‍ന്നതിന് ശേഷമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
Content Highlights: sara tendulkar birthday sachin tendulkar post in social media