കൂട്ടുകാരിക്കൊപ്പം തയ്യാറെടുപ്പുകളില്ലാതെ കളിച്ച ഡാന്‍സ്; മനോഹരമായ വീഡിയോ പങ്കുവെച്ച് സന അല്‍ത്താഫ്

സുഹൃത്തിനൊപ്പം ഡാന്‍സ് ചെയ്യുന്ന മനോഹരമായ വീഡിയോ പങ്കുവെച്ച് നടി സന അല്‍ത്താഫ്. 'ഏക് നമ്പര്‍, തുജി കമ്പര്‍' എന്ന സോഷ്യല്‍ മീഡിയയില്‍ വൈറലായ മറാഠി ഗാനത്തിന് അനുസരിച്ചാണ് ഇരുവരും ചുവടുവെയ്ക്കുന്നത്.
'രണ്ടാം ക്ലാസ് മുതലുള്ള ബന്ധം, തയ്യാറെടുപ്പുകളില്ലാതെ കളിച്ച ഡാന്‍സ്' എന്ന ക്യാപ്ഷനും വീഡിയോയ്‌ക്കൊപ്പം സന നല്‍കിയിട്ടുണ്ട്. ലോങ് സ്‌കര്‍ട്ടും ക്രോപ്പ് ടോപ്പുമാണ് സനയും സുഹൃത്തും ധരിച്ചിരിക്കുന്നത്. മഴമേഘങ്ങള്‍ മൂടിയ ആകാശം പശ്ചാത്തലത്തില്‍ കാണാം.
രണ്ടര ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്. ഒട്ടേറെപ്പേര്‍ ഇരുവരേയും അഭിനന്ദിച്ച് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. മനോഹരമായിട്ടുണ്ടെന്നും ഇത്തരത്തിലുള്ള കൂടുതല്‍ ഡാന്‍സുകള്‍ വേണമെന്നുമായിരുന്നു ഒരു കമന്റ്.
Content Highlights: sana althaf shares dance reel