സങ്കീര്‍ണമായ യോഗാസനങ്ങള്‍ അനായാസേന അഭ്യസിച്ച് സംയുക്താ വര്‍മ, വീഡിയോ പങ്കിട്ട് നടി

വേഗത്തില്‍, അനായാസേന യോഗാസനങ്ങള്‍ ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നടി സംയുക്താ വര്‍മ. വീട്ടിലെ മുറിയില്‍ നിലത്ത് മാറ്റ് വിരിച്ച് സങ്കീര്‍ണമായ യോഗാസനങ്ങള്‍ എളുപ്പത്തില്‍ അഭ്യസിക്കുന്നതിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നടി പുറത്തുവിട്ടത്.
യോഗ ചെയ്യുന്നത് തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് വിശദീകരിച്ചും യോഗ ചെയ്യുന്ന വീഡിയോ പങ്കുവെച്ചും മുമ്പും നടി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. രോഗങ്ങള്‍ മാറ്റിയെടുക്കാനാണ് താന്‍ ആദ്യം യോഗയിലേക്ക് എത്തിയതെന്നും മാനസികമായും ആത്മീയമായും ഉണരുന്നതാണ് യോഗയുടെ ഗുണമെന്നും സംയുക്ത മുമ്പ് പറഞ്ഞിട്ടുണ്ട്.
യോഗാ മാറ്റില്‍ പുഷ് അപ്പ് ചെയ്ത് തുടങ്ങിയ ശേഷം സാധാരണ ദണ്ഡ്, ഹനുമാന്‍ ദണ്ഡ്, വൃശ്ചിക ദണ്ഡ്, എന്നിങ്ങനെയുള്ള യോഗാസനങ്ങള്‍ സംയുക്ത ചെയ്യുന്നതാണ് പുതിയ വീഡിയോയിലുള്ളത്.
ഹനുമാന്‍ ദണ്ഡ്, വൃശ്ചിക ദണ്ഡ് എന്നിവ ക്ലാസിക്കല്‍ രേഖകളായ ഹത യോഗാ പ്രതിപികാ അല്ലെങ്കില്‍ പതഞ്ജലി യോഗാ സൂത്രങ്ങള്‍ എന്നിവയില്‍ കണ്ടെത്തിയ യോഗാസനങ്ങളല്ല. എന്നാല്‍ അവ പരമ്പരാഗത അഖാഡകളില്‍ പരിശീലിച്ചിരുന്നു. ദണ്ഡ് ബൈതക് അല്ലെങ്കില്‍ അഷ്ടാംഗാധിഷ്ഠിതമായ ശക്തിയോഗകളിലും അവ കാണാം.
എന്റെ പരിശീലനത്തില്‍ പ്രായത്തിന്റെ പരിമിതികളും സ്ത്രീ ചക്രത്തിലെ ശാരീരിക മാറ്റങ്ങളും ഞാന്‍ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. മനസ്സാന്നിധ്യത്തോടെ, ശ്വാസത്തില്‍ ശ്രദ്ധിച്ച് ചെയ്യുന്ന ഏതൊരു പ്രവൃത്തിയും യോഗയാവും, വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ സംയുക്ത കുറിച്ചു.
നടി മഞ്ജു വാര്യരടക്കം നിരവധിപേരാണ് വീഡിയോ ലൈക്ക് ചെയ്തത്. മുമ്പും യോഗാ പരിശീലിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സംയുക്താ വര്‍മ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വലിയ പ്രചാരമാണ് അവയ്ക്ക് ലഭിച്ചത്. ഇരുപത് വര്‍ഷത്തിലധികമായി നടി യോഗ അഭ്യസിക്കുന്നുണ്ട്. മൈസൂരില്‍നിന്നാണ് യോഗയില്‍ സംയുക്ത വിദഗ്ധ പരിശീലനം നേടിയത്.
Content Highlights: Samyuktha varma's latest yoga practice video goes viral