കുടുംബത്തോടൊപ്പം താജ്മഹല്‍ സന്ദര്‍ശിച്ച് ഋഷി സുനക്; വൈറലായി ചിത്രങ്ങള്‍

ന്യൂഡല്‍ഹി: കുടുംബത്തോടൊപ്പം താജ്മഹല്‍ സന്ദര്‍ശിച്ച് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഭാര്യ അക്ഷത, മക്കളായ കൃഷ്ണ, അനൗഷ്‌ക, ഭാര്യാമാതാവും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തി എന്നിവര്‍ക്കൊപ്പം ശനിയാഴ്ച വൈകീട്ടാണ് ഋഷി സുനക് ആഗ്രയിലെത്തിയത്. താജ് മഹലും സമീപത്തെ പ്രധാനസ്ഥലങ്ങളും കാണാനായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് സംഘം എത്തിയതെന്നാണ് വിവരം.
കുടുംബം താജ്മഹല്‍ സന്ദര്‍ശിക്കുന്നതിന്റേയും രജിസ്റ്ററില്‍ പേര് രേഖപ്പെടുത്തുന്നതിന്റേയുമെല്ലാം വീഡിയോ പുറത്തെത്തിയിട്ടുണ്ട്
സുരക്ഷാ ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ ഋഷി സുനകിനേയും കുടുംബത്തേയും അനുഗമിക്കുന്നതായി വീഡിയോയയില്‍ കാണാം.
താജ്മഹലിന് മുന്നിലായി ഇരിക്കുന്ന കുടുംബചിത്രവും ഋഷി സുനകും ഭാര്യ അക്ഷതയും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
Content Highlights: Rishi Sunak visits Taj Mahal with his family