മീരാ കപൂറുമായി ചേര്‍ന്ന് 'അകൈന്‍ഡ് സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ് അവതരിപ്പിച്ച് റിലയന്‍സ് റീട്ടെയിൽ

മുംബൈ: റിലയന്‍സ് റീട്ടെയിലിന്റെ ബ്യൂട്ടി റീട്ടെയില്‍ പ്ലാറ്റ്ഫോമായ ടിറ,ചര്‍മ്മസംരക്ഷണ ബ്രാന്‍ഡായ അകൈന്‍ഡ് പുറത്തിറക്കി. മീര കപൂര്‍ സഹസ്ഥാപകയായ അകൈന്‍ഡ് മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററിലെ ടിറ സ്റ്റോറില്‍ ഇന്ന് അനാച്ഛാദനം ചെയ്തു.
ഇന്ത്യയിലെ പ്രീമിയം ബ്യൂട്ടി ഡെസ്റ്റിനേഷനായ ടിറ യില്‍ ഈ ബ്രാന്‍ഡ് ഓണ്‍ലൈനായും ഓഫ്ലൈനായും ലഭ്യമാകും. അകൈന്‍ഡ് ഉത്പ്പന്നങ്ങളില്‍ ചര്‍മ്മ സംരക്ഷണത്തിനായുള്ള ക്ളെന്‍സറുകള്‍ , സിറം, സണ്‍സ്‌ക്രീനുകള്‍, ടോണറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
'ടിറയുടെ സ്വന്തം പോര്‍ട്ട്ഫോളിയോയില്‍ ആദ്യത്തെ ചര്‍മ്മസംരക്ഷണ ബ്രാന്‍ഡായ അകൈന്‍ഡ് അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഈ ലോഞ്ച് ടിറ യുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.' റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞു
Content Highlights: reliance retails tira in collaboration with mira kapoor introduces skin care brand akind