'ഞങ്ങൾ രണ്ടിൽനിന്ന് മൂന്നിലേക്ക് വളരുന്നു'-സന്തോഷവാർത്ത പങ്കുവെച്ച് നടി റെബ മോണിക്ക ജോൺ

റെബ മോണിക്ക ജോണ്‍ പങ്കുവെച്ച മറ്റേണിറ്റി ഫോട്ടോഷൂട്ടില്‍ നിന്ന്‌ | Photo: instagram/ reba monica john
റെബ മോണിക്ക ജോണ്‍ പങ്കുവെച്ച മറ്റേണിറ്റി ഫോട്ടോഷൂട്ടില്‍ നിന്ന്‌ | Photo: instagram/ reba monica john

അമ്മായാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടി റെബ മോണിക്ക ജോൺ. മറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് റെബ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. രണ്ടിൽനിന്ന് മൂന്നിലേക്ക് ഞങ്ങൾ വളരുന്നു എന്ന ക്യാപ്ഷനും ചിത്രങ്ങൾക്കൊപ്പമുണ്ട്.

'ഞങ്ങൾ രണ്ടിൽ നിന്ന് മൂന്നിലേക്ക് ഞങ്ങൾ വളരുന്നു. ഈ അദ്ഭുതകരമായ സമ്മാനത്തിന് ദൈവത്തിന് നന്ദി പറയുന്നു. ഈ യാത്രയിൽ ഞങ്ങൾ എല്ലാവരുടേയും സ്‌നേഹവും അനുഗ്രഹങ്ങളും നേരുന്നു.'-റെബ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വെള്ള നിറത്തിലുള്ള മിനി ഫ്രോക്ക് അണിഞ്ഞ് കടൽതീരത്ത് നിന്നുള്ള ചിത്രങ്ങളാണ് റെബ പങ്കുവെച്ചത്. ഭർത്താവ് ജോമോനും ചിത്രങ്ങളിലുണ്ട്. സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് ഇരുവർക്കും അഭിനന്ദനം അറിയിച്ചത്.

2022-ലാണ് റെബ ജോണും ജോമോൻ ജോസഫും വിവാഹിതരായത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ബെംഗളൂരിലായിരുന്നു ചടങ്ങുകൾ. 2016-ൽ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് റെബ വെള്ളിത്തിരയിൽ അരങ്ങേറിയത്. പിന്നീട് തമിഴിലും തെലുങ്കിലും അഭിനയിച്ചു.

Content Highlights: Actress Reba Monica John officially announced her pregnancy on Instagram., The couple shared photos from a maternity photoshoot at the beach.,, Reba and her husband Jomon Joseph were married in 2022.