'നിരവധി പേരാണ് ഞാന്‍ ഗര്‍ഭിണിയാണെന്ന് പറയുന്നത്', അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കെനിഷ ഫ്രാൻസിസ്

കെനിഷ ഫ്രാൻസിസും രവി മോഹനും, കെനിഷ ഫ്രാൻസിസ് | Photos: instagram
കെനിഷ ഫ്രാൻസിസും രവി മോഹനും, കെനിഷ ഫ്രാൻസിസ് | Photos: instagram

അടുത്തിടെയായി തമിഴകത്തെ വലിയ ചര്‍ച്ചാവിഷയമാണ് നടന്‍ രവി മോഹനും (ജയംരവി) ആരതി രവിയും തമ്മിലുള്ള വിവാഹമോചനം. സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിച്ച ഇരുവരും ഒടുവില്‍ കോടതി ഇടപെട്ടതോടെയാണ് വാക്‌പോര് അവസാനിപ്പിച്ചത്. ഇരുവരും വേര്‍പിരിയുകയാണ് എന്ന വാര്‍ത്തകള്‍ വന്നത് മുതല്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് ഗായിക കെനിഷ ഫ്രാന്‍സിസിന്റേത്. 

കെനിഷയുമായുള്ള രവി മോഹന്റെ പ്രണയമാണ് വിവാഹമോചനത്തിന് കാരണം എന്നുവരെ അഭ്യൂഹങ്ങളുണ്ടായി. ഇരുവരും ഒന്നിച്ച് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍ കെനിഷ തന്റെ സുഹൃത്ത് മാത്രമാണെന്നും വിഷമഘട്ടങ്ങളില്‍ താങ്ങായി ഒപ്പം നിന്നവളാണെന്നുമാണ് രവി മോഹന്‍ പറഞ്ഞത്. കെനിഷയും രവി മോഹനെ തന്റെ സുഹൃത്ത് എന്നാണ് വിശേഷിപ്പിച്ചത്. 

Related News: 'വാക്പോര് ഇനി വേണ്ട'; രവി മോഹനും ആരതിയും പരസ്പരം അപകീർത്തികരമായ പ്രസ്താവനകൾ നടത്തരുതെന്ന് ഹൈക്കോടതി

കെനിഷയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. താരം ഗര്‍ഭിണിയാണെന്ന സൂചന നല്‍കുന്ന പോസ്റ്റാണ് ഇതെന്നാണ് പലരും അനുമാനിക്കുന്നത്. രവി മോഹന്റേയും ആരതിയുടേയും വിവാഹമോചനത്തിന് കാരണക്കാരി എന്ന ആരോപണം നേരിടുന്നഘട്ടത്തില്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത കൂടി പ്രചരിച്ചതോടെ ചര്‍ച്ചകള്‍ക്ക് തീ പിടിച്ചു. 

എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന പ്രചാരണത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കെനിഷ ഫ്രാന്‍സിസ് ഇപ്പോള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെനിഷ ഇക്കാര്യം പറഞ്ഞത്. 'അന്‍ഡ്രും ഇന്‍ഡ്രും' എന്ന തന്റെ പുതിയ ഗാനത്തില്‍ നിന്നുള്ളൊരു ചിത്രമാണ് തെറ്റിദ്ധാരണകള്‍ക്കിടയാക്കിയതെന്ന് കെനിഷ പറഞ്ഞു. 

Don't Miss: 'രവി മോഹനും ആരതിയും വേര്‍പിരിയാന്‍ കാരണം ഈ തമിഴ് നടന്‍'; ഗുരുതര ആരോപണവുമായി ഗായിക സുചിത്ര

കെനിഷ പോസ്റ്റ് ചെയ്ത ചിത്രത്തിലെ അവരുടെ കൈകളാണ് വീര്‍ത്ത വയറായി ആളുകള്‍ തെറ്റിദ്ധരിച്ചത്. 'നിരവധി പേരാണ് ഞാന്‍ ഗര്‍ഭിണിയാണെന്ന് പറയുന്നത്. എനിക്ക് സിക്‌സ് പാക്കൊന്നുമില്ല. പക്ഷേ ഞാന്‍ ഗര്‍ഭിണിയല്ല. ഞാനെന്തെങ്കിലും ചെയ്യുന്നതിന് ആരുടെയെങ്കിലും അനുവാദം വേണോ എനിക്ക്?' -കെനിഷ പറഞ്ഞു. 

Content Highlights: Ravi Mohan's rumored girlfriend Kenishaa Francis addresses pregnancy rumours