വിവാഹശേഷം ആദ്യമായി ക്യമറയ്ക്ക് മുന്നിലെത്തി രശ്മികയും വിജയ് ദേവരകൊണ്ടയും; ഫ്ളൈയിങ് കിസ് വൈറൽ | VIDEO

രാജസ്ഥാനിലെ ഉദയ്പുരിലെ പഞ്ചനക്ഷത്ര റിസോർട്ടിൽ വെച്ച് കഴിഞ്ഞദിവസമാണ് തെന്നിന്ത്യൻ താരങ്ങളായ രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. പിന്നാലെ, ആദ്യമായി ക്യാമറകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നവദമ്പതികൾ. റിസപ്ഷനായി ഹൈദരാബാദിലേക്ക് പോകാനിറങ്ങിയപ്പോഴാണ് ഇരുവരും പാപ്പരാസികൾക്ക് മുന്നിലെത്തിയത്.
ഭാര്യാഭർത്താക്കന്മാർ എന്നനിലയിലുള്ള രശ്മികയുടേയും വിജയ് ദേവരകൊണ്ടയുടേയും ആദ്യദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇരുവരും പാപ്പരാസികൾക്ക് നേരെ ഫ്‌ളൈയിങ് കിസ് നൽകുന്നതാണ് വീഡിയോയിലുള്ളത്. നവദമ്പതിമാർക്ക് ആശംസകളുമായി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടത്.
തെലുങ്ക്-കൊടവ ആചാരപ്രകാരം രണ്ടുചടങ്ങുകളിലായാണ് രശ്മിക-വിജയ് വിവാഹം നടന്നത്. രാവിലെ 10:10-ഓടെ തെലുങ്ക് ആചാരപ്രകാരമുള്ള ചടങ്ങ് നടന്നു. ആഘോഷങ്ങൾ മൂന്നുദിവസത്തോളം നീണ്ടു. വിവാഹചിത്രങ്ങൾ ദമ്പതിമാർ പിന്നീട് പങ്കുവെച്ചു.
വലിയ സ്വപ്നങ്ങൾ കാണുന്നത് തെറ്റല്ലെന്നും ചിന്തിക്കുന്നതിലും വലുത് നേടാൻ കഴിവുണ്ടെന്നും തനിക്ക് ആത്മവിശ്വാസം നൽകിയ വ്യക്തിയെന്നായിരുന്നു വിജയ് ദേവരകൊണ്ടയെ രശ്മിക വിശേഷിപ്പിച്ചത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ താൻ ജീവിതസഖിയാക്കിയെന്നാണ് വിജയ് കുറിച്ചത്.
Content Highlights: Newlyweds Rashmika Mandanna and Vijay Deverakonda made their first public appearance after their Udaipur wedding. The couple was seen blowing flying kisses to paparazzi before heading to Hyderabad for their reception. Fans are in awe!