'13 വയസ്സ് രസകരമായ പ്രായം, ആവോളം ആസ്വദിക്കൂ'- സഹോദരിക്ക് പിറന്നാളാശംസ നേർന്ന് രശ്മിക

രശ്മിക മന്ദാന സഹോദരിയോടൊപ്പം | Photo: instagram/rashmika mandanna
രശ്മിക മന്ദാന സഹോദരിയോടൊപ്പം | Photo: instagram/rashmika mandanna

കുഞ്ഞനിയത്തിക്ക് പിറന്നാൾ ആശംസ നേർന്ന് നടി രശ്മിക മന്ദാന. സഹോദരി ഷിമാന്റെ 13-ാം ജന്മദിനമാണെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും രശ്മിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കെയ്ക്കിന് മുന്നിൽ നിൽക്കുന്ന ഷിമാന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

'എന്റെ പ്രിയപ്പെട്ടവൾക്ക് 13-ാം ജന്മദിനാശംസകൾ. 13 വയസ്സ് എന്നത് വളരെ രസകരമായ പ്രായമാണ്. അത് ആവോളം ആസ്വദിക്കൂ. ഐ ലവ് യൂ സ്വീറ്റി' എന്നാണ് നടി കുറിച്ചത്. കഴിഞ്ഞ ഏപ്രിലിൽ 'സിബ്ലിങ്‌സ് ഡേ'യിലും അനിയത്തിക്കൊപ്പമുള്ള ചിത്രം രശ്മിക പങ്കുവെച്ചിരുന്നു.

രശ്മികയേക്കാൾ 16 വയസ്സിന് ഇളയതാണ് ഷിമാൻ മന്ദാന. തന്റെ താരപദവി ഷിമാനെ ബാധിക്കാതിരിക്കാൻ രശ്മിക എപ്പോഴും ശ്രദ്ധിച്ചിരുന്നു. അതിനാൽതന്നെ സഹോദരിയുടെ ചിത്രങ്ങളൊന്നും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറില്ല. വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹചിത്രങ്ങൾക്കൊപ്പമാണ് ഷിമാന്റെ മുഖം പിന്നീട് ആരാധകർ കണ്ടത്. മെഹന്ദി ചടങ്ങിനിടെ ഷിമാനെ ചേർത്തുപിടിച്ച് നിൽക്കുന്ന ഷിമാനെ ചിത്രങ്ങളിൽ കാണാം.

Content Highlights: Rashmika Mandanna celebrates her younger sister Shiman's 13th birthday, Rashmika shares a warm Instagram message and photo of Shiman, The 16-year age gap between the siblings is highlighted