പ്രണയസാഫല്യം; പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ വിവാഹിതനായി| വീഡിയോ

നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥും നീലം ഉപാധ്യായയും വിവാഹിതരായി. ജുഹുവിലെ മഹാരാഷ്ട്ര ആന്റ് ഗോവ മിലിട്ടറി ക്യാമ്പിലെ വേദിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. രേഖ, നിതാ അംബാനി എന്നിവരും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
ഒരാഴ്ച മുന്‍പാണ് സിദ്ധാര്‍ഥും നീലവും തമ്മിലുള്ള വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. മെഹന്ദി, ഹല്‍ദി, സംഗീത്, തിലക് തുടങ്ങിയ ഒട്ടേറെ ആഘോഷങ്ങള്‍ നടത്തിയിരുന്നു.
ഡേറ്റിങ്ങ് ആപ്പായ ബംബിളിലൂടെയാണ് സിദ്ധാര്‍ഥും നീലമും പരിചയപ്പെട്ടതും പ്രണയത്തിലായതുമെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. ബംബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറാണ് പ്രിയങ്ക. ഇതില്‍ നിക്ഷേപവും പ്രിയങ്കയ്ക്കുണ്ട്.
'ബംബിള്‍ ഇന്ത്യയിലേക്കെത്തിച്ചത് ഞങ്ങളാണ്. വളരെ നല്ല കാര്യമാണത്, കാര്യം എന്റെ സഹോദരന്‍ പ്രതിശ്രുത വധുവിനെ കണ്ടെത്തിയത് ബംബിളിലൂടെയാണ്. ഞാന്‍ ചെയ്ത ഏതെങ്കിലും ഒരു കാര്യത്തോട് അവന്‍ കടപ്പെട്ടിരിക്കുന്നുണ്ടെങ്കില്‍ അത് ഇതായിരിക്കും' പ്രിയങ്ക തമാശയായി പറഞ്ഞു.
തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് നീലം ശ്രദ്ധേയയാവുന്നത്. എം.ടി.വിയിലെ സ്‌റ്റൈല്‍ ചെക്ക് എന്ന പരിപാടിയിലും പങ്കെടുത്തു. 2012ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം മിസ്റ്റര്‍ സെവന്‍ ആണ് ആദ്യ ചിത്രം. ആക്ഷന്‍ ഹീറോ, ഉന്നോട് ഒരു നാള്‍, ഓം ശാന്തി ഓം (തമിഴ്) തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍. അടുത്തിടെ അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ഫോട്ടോഷൂട്ടിലൂടേയും പരസ്യചിത്രങ്ങളിലൂടേയും സ്പോട്ട് ലൈറ്റിലുണ്ടായിരുന്നു നീലം. ഡേറ്റിങ് ആരംഭിച്ച് വൈകാതെ തന്നെ ഇരുവരും ബന്ധം വെളിപ്പെടുത്തുകയും പൊതുപരിപാടികളില്‍ ഒന്നിച്ചെത്തുകയും ചെയ്തു. 2024ല്‍ വിവാഹം നിശ്ചയവും നടന്നു.
Content Highlights: Siddharth Chopra Neelam upadhyaya Wedding, Life Style Story