നീലത്തിരമാലകള്‍ക്കൊപ്പം മത്സ്യകന്യകയെ പോലെ പ്രിയ വാര്യര്‍; വൈറലായി ചിത്രങ്ങള്‍

ഒറ്റ കണ്ണിറുക്കലിലൂടെ മലയാളികള്‍ക്കിടയില്‍ മാത്രമല്ല, ഇന്ത്യയാകെയും ഇന്ത്യയ്ക്ക് പുറത്തും വൈറലായ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് സ്റ്റോറി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ പ്രിയ അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലിയിലെ പ്രകടനത്തിലൂടെയും ആരാധകരുടെ പ്രീതി നേടി. 

ഇപ്പോഴിതാ അവധിക്കാലം ആഘോഷിക്കുന്നതിനിടെയുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രിയ വാര്യര്‍. ഇന്‍സ്റ്റഗ്രാമിലാണ് പ്രിയ വാര്യര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. എവിടെ നിന്നുള്ള ചിത്രങ്ങളാണ് ഇതെന്ന് പ്രിയ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല. 

ഇന്തോനേഷ്യയിലെ ബാലിയിലെ ഏതോ ബീച്ചാണ് ഇതെന്നാണ് താരത്തിന്റെ മുന്‍ പോസ്റ്റുകളില്‍ നിന്ന് മനസിലാകുന്നത്.

സിനിമാഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് അവധിക്കാലമാഘോഷിക്കുന്ന ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

കടല്‍ത്തീരത്ത് നിന്നുള്ള ഒരു വീഡിയോയും പ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒട്ടേറെ പേരാണ് പ്രിയയുടെ പോസ്റ്റില്‍ ലൈക്കും കമന്റും ചെയ്തത്. 

അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലിയില്‍ പ്രധാന വേഷത്തിലാണ് പ്രിയ അഭിനയിച്ചത്. 1999-ല്‍ പുറത്തിറങ്ങിയ 'എതിരും പതിരും' എന്ന ചിത്രത്തിലെ 'തൊട്ടു തൊട്ടു പേസും സുല്‍ത്താനാ' എന്ന പാട്ട് ചിത്രത്തില്‍ റീക്രിയേറ്റ് ചെയ്തിരുന്നു. ഈ പാട്ടിലെ പ്രിയയുടെ നൃത്തച്ചുവടുകള്‍ തമിഴില്‍ തരംഗമായിരുന്നു. 

Content Highlights: Priya Varrier shares her photos from beachside