മെര്‍ക്കലിനെ സഹായിക്കാന്‍ പണമില്ലെന്ന് അച്ഛന്‍ പറഞ്ഞു; വീണ്ടും വെളിപ്പെടുത്തലുമായി ഹാരി

ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഭാര്യ മേഗന്‍ മെര്‍ക്കലിനെ സാമ്പത്തികമായി സഹായിക്കാന്‍ രാജകുടുംബത്തില്‍ പണമില്ലെന്ന് പിതാവ് ചാള്‍സ് രാജാവ് പറഞ്ഞിരുന്നതായി ഹാരി രാജകുമാരന്‍. ഹാരിയുടെ സ്‌പെയര്‍ എന്ന ആത്മകഥയിലാണ് ഈ വെളിപ്പെടുത്തലുള്ളത്. മേഗനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഹോദരനായ വില്യം രാജകുമാരന്‍ ഹാരിയെ ദേഹോപദ്രവമേല്‍പ്പിച്ചിരുന്നെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അച്ഛനെതിരെയും ഹാരി രംഗത്തു വന്നിരിക്കുന്നത്.
വില്യമിനും കെയ്റ്റിനും ഹാരിക്കുമായി കുറെയധികം പണം നേരത്തെത്തന്നെ ചെലവഴിച്ചിട്ടുണ്ടെന്നും ചാള്‍സ് പറഞ്ഞതായി ഹാരി ഓര്‍മക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 'അച്ഛന്‍ തന്നെയോ വില്യമിനെയോ തങ്ങളുടെ കുടുംബത്തെയോ സാമ്പത്തികമായി വലിയ തോതില്‍ സഹായിച്ചിട്ടില്ലെന്നും 38-കാരനായ ഹാരി വെളിപ്പെടുത്തി.
സ്വര്‍ണം പൂശിയ കൊട്ടാരത്തിനകത്ത് രാജാധിപത്യത്തിനു കീഴിലായിരുന്നു താനും വില്യമും മുഴുസമയവും ജീവിച്ചിരുന്നത്. മെര്‍ക്കലിന്റെ ജനപ്രീതിയില്‍ അച്ഛന് വലിയ അസൂയയുണ്ടായിരുന്നു. തന്നെക്കാള്‍ അധികം ജനകീയത മെര്‍ക്കലിന് ലഭിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് പ്രശ്‌നമെന്നും ഹാരി പുസ്തകത്തില്‍ വെളിപ്പെടുത്തി.
Content Highlights: prince harry claims charles told him there wasnot enough money for meghan