വിവാഹത്തലേന്ന് സര്‍പ്രൈസ് നല്‍കി പ്രേം ജേക്കബ്; അമ്പരന്ന് സ്വാസിക

സര്‍പ്രൈസ് വീഡിയോയില്‍ നിന്ന്/  വിവാഹ റിസപ്ഷനില്‍ നിന്നുള്ള ചിത്രം | Photo: instagram/ prem jacob
സര്‍പ്രൈസ് വീഡിയോയില്‍ നിന്ന്/ വിവാഹ റിസപ്ഷനില്‍ നിന്നുള്ള ചിത്രം | Photo: instagram/ prem jacob

കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു നടി സ്വാസികയുടേയും നടനും മോഡലുമായ പ്രേം ജേക്കബിന്റേയും വിവാഹം. സുരേഷ് ഗോപി, ദിലീപ്, അനുശ്രീ, ശ്വേതാ മേനോന്‍ തുടങ്ങി താരനിര തന്നെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വിവാഹത്തലേന്ന് സ്വാസികയ്ക്ക് സര്‍പ്രൈസുമായി എത്തുന്ന പ്രേം ജേക്കബിന്റെ വീഡിയോയാണ് തരംഗമാകുന്നത്. 

സ്വാസികയുടെ വീട്ടിലെ ഗുലാബി ചടങ്ങിലേക്ക് അപ്രതീക്ഷിതമായി എത്തുകയായിരുന്നു പ്രേം. കാറില്‍ നിന്നിറങ്ങിയ പ്രേം നേരെ ചെല്ലുന്നത് നൃത്തം ചെയ്തുകൊണ്ടിരിക്കുന്ന സ്വാസികയുടെ അടുത്തേക്കാണ്. പ്രേമിനെ കണ്ട് സ്വാസിക അമ്പരക്കുന്നതും വീഡിയോയില്‍ കാണാം. 

കൊച്ചി ചെറായി ബീച്ചിന്റെ പശ്ചാത്തലത്തിലൊരുക്കിയ വിവാഹത്തില്‍ പിങ്ക്- ഐവറി ഷെയ്ഡിലുള്ള സാരിയാണ് സ്വാസിക ധരിച്ചത്. എംബ്രോയ്ഡറി വര്‍ക്കുകളാല്‍ സമൃദ്ധമായ റോസ് നിറത്തിലുള്ള ബ്ലൗസ് മാറ്റുകൂട്ടി. ഇതിനൊപ്പം ഷോള്‍ഡറില്‍ ഞെറികളോട് കൂടിയ ഒരു ദുപ്പട്ടയുമുണ്ടായിരുന്നു. കഴുത്തുനിറഞ്ഞു കിടക്കുന്ന രണ്ടുമാലകളും വലിയ കമ്മലുകളും മനോഹരമാക്കി. ഐവറി ഷെയ്ഡിലുള്ള ഷെര്‍വാണി സ്യൂട്ടാണ് വരന്‍ ധരിച്ചത്. 

വിവാഹ വിരുന്നില്‍ പര്‍പ്പിള്‍ നിറത്തിലുള്ള ലെഹങ്കയാണ് താരം തെഞ്ഞെടുത്തത്. സില്‍വര്‍ നിറത്തില്‍ നിറയെ ഡിസൈനുകള്‍ നല്‍കിയ ഹെവി ലെഹങ്കയായിരുന്നു സ്വാസിക ധരിച്ചത്. ബ്ലൗസില്‍ മുഴുവനായും ലെഹങ്കയുടെ താഴ്ഭാഗത്തും നിറയെ വര്‍ക്കുകളുണ്ട്. ഇതിനൊപ്പമുള്ള ദുപ്പട്ടയുടെ ബോര്‍ഡറുകളിലും ലെഹങ്കയ്ക്ക് യോജിക്കുന്ന വര്‍ക്ക് നല്‍കിയിട്ടുണ്ട്. 

ഹെവി ആഭരണങ്ങളാണ് താരം ധരിച്ചത്. ചുവപ്പും പച്ചയും നിറത്തിലുള്ള സ്റ്റോണുകള്‍ വരുന്ന സില്‍വര്‍ നിറത്തിലുള്ള ചോക്കറാണ് താരം സ്‌റ്റൈല്‍ ചെയ്തത്. ചോക്കറിന്റെ അതേ പാറ്റേണിലുള്ള കമ്മലുകളും നെറ്റിച്ചുട്ടിയും ഇതിനൊപ്പം ധരിച്ചു. സില്‍വര്‍, ചുവപ്പ്, പച്ച നിറങ്ങള്‍ വരുന്ന സെറ്റ് വള കൂടി ചേര്‍ന്നതോടെ ലുക്ക് പൂര്‍ണമായി. 

Content Highlights: prem jacobs surprise visit to swasikas home