മാനസിക വെല്ലുവിളിയുള്ളവർ സമാന അവസ്ഥയിലുള്ളവരുമായി പ്രണയബന്ധം സ്ഥാപിക്കാന്‍ സാധ്യത കൂടുതലെന്ന് പഠനം

ഏതെങ്കിലും തരത്തിലുള്ള മാനസിക വെല്ലുവിളി നേരിടുന്നവര്‍ സമാനമായ അവസ്ഥയിലുള്ളവരുമായി പ്രണയബന്ധം സ്ഥാപിക്കാനോ അവരെ വിവാഹം കഴിക്കാനോ ഉള്ള സാധ്യത കൂടുതലാണെന്ന് പഠനം. നേച്ചര്‍ ഹ്യൂമന്‍ ബിഹേവിയര്‍ ടുഡേയില്‍ പ്രസിദ്ധീകരിച്ച പഠനം, തായ്വാന്‍, ഡെന്മാര്‍ക്ക്, സ്വീഡന്‍ എന്നിവിട ങ്ങളിലെ 1.48 കോടിയിലധികം ആളുകളില്‍നിന്നുള്ള ഡേറ്റ ഉപയോഗിച്ചാണ് തയ്യാറാക്കിയത്.
ഉദാഹരണത്തിന്, വിഷാദരോഗമുള്ള ഒരാള്‍ക്ക് വിഷാദരോഗമുള്ളവരോട് അടുപ്പം തോന്നാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ക്ക് പരസ്പരം നന്നായി മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നതാവാം കാരണം. ചിത്തഭ്രമം, ബൈപോളാര്‍ ഡിസോര്‍ഡര്‍, വിഷാദം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍, ഓട്ടിസം, ഒബ്സസീവ്-കംപള്‍സീവ് ഡിസോര്‍ഡര്‍ (ഒസിഡി) തുടങ്ങി ഒന്‍പത് അവസ്ഥകളില്‍ ഏതെങ്കിലും ഒന്ന് അനുഭവിക്കുന്ന ദമ്പതികളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.
ദമ്പതിമാരില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്‌നമുണ്ടെങ്കില്‍, മറ്റേയാള്‍ക്കും അതേ അവസ്ഥയോ സമാനമായ അവസ്ഥയോ ഉണ്ടെന്ന് കണ്ടെത്തിയതായി ഒക്ലഹോമയിലെ ലോറേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബ്രെയിന്‍ റിസര്‍ച്ചിലെ ഗവേഷകനായ ചുന്‍ ചീ ഫാന്‍ പറയുന്നു.
Content Highlights: How a psychiatric condition can steer who we fall in love with